കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാനെ പാക് മുസ്ലിങ്ങള്‍ തോല്‍പിച്ചു, ചോര കൊടുക്കാന്‍ നീണ്ട ക്യൂ!

  • By Kishor
Google Oneindia Malayalam News

ലാഹോര്‍: ഈസ്റ്റര്‍ ദിനത്തില്‍ പാകിസ്താനിലെ ലാഹോറിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 70ല്‍ അധികം പേരാണ്. ലാഹോറിലെ ഇഖ്ബാല്‍ ടൗണിനടുത്തുള്ള ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു സ്ഫോടനം നടന്നത്. ഈസ്റ്റര്‍ ആഘോഷിക്കാന്‍ വേണ്ടി കുടുംബസമേതം എത്തിയ ഒരുപാട് പേര്‍ ആ സമയം പാര്‍ക്കിലുണ്ടായിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കുറേപേര്‍ കൃസ്ത്യാനികളാണ്.

<strong> ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ ചാവേറാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ താലിബാന്‍?</strong> ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ ചാവേറാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ താലിബാന്‍?

പാകിസ്താനിലെ ന്യൂനപക്ഷമായ കൃസ്ത്യാനികള്‍ക്ക് നേരെ നടന്ന ആസൂത്രിതമായ ആക്രമണമാണ് ലാഹോറിലേത്. രണ്ട് കോടിയില്‍പ്പരം വരുന്ന പാക് ജനസംഖ്യയില്‍ 2 ശതമാനം മാത്രമാണ് കൃസ്ത്യാനികള്‍. ഇവരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. താലിബാന്‍ തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ട ജമായത്ത് അല്‍ ഉഹ്റാന്‍ ആണ് ഈസ്റ്റര്‍ ആഘോഷിക്കാനെത്തിയ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

lahore-attack

കൃസ്ത്യാനികളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജമായത്ത് അല്‍ ഉഹ്റാന്‍ വക്താവ് തന്നെ പറഞ്ഞതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കുറെയധികം മുസ്ലിങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുറേപേര്‍ക്ക് പരിക്ക് പറ്റി. പരിക്ക് പറ്റി ആശുപത്രിയിലെത്തിയവര്‍ക്ക് രക്തം നല്‍കാനായി ജാതിയും മതവും നോക്കാതെ ആളുകള്‍ കൂട്ടമായി എത്തിച്ചേര്‍ന്നു.

ജിന്ന ആശുപത്രിയില്‍ ആവശ്യത്തിന് രക്തം കിട്ടിയെന്നും ഇനി രക്തം ആവശ്യമില്ലെന്നും കാണിച്ച് അധകൃതര്‍ക്ക് ബോര്‍ഡ് വെക്കേണ്ടി വരെ വന്നു എന്നാണ് പ്രോ പാകിസ്താനി എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയ്ഖ് സയ്യിദ് ആശുപത്രിയിലെ രക്തബാങ്കിന് മുന്നില്‍ പുലര്‍ച്ചെ നാല് മണി വരെ ആളുകള്‍ രക്തം നല്‍കാന്‍ സന്നദ്ധരായി ക്യൂ നിന്നിരുന്നുവത്രെ. രക്തം നല്‍കാന്‍ മുന്നോട്ട് വന്നവര്‍ക്ക് കരീംപാക് ടാക്‌സി സൗജന്യ സര്‍വ്വീസ് നല്‍കിയിരുന്നു.

English summary
Blood Donation drive to help Lahore attacks victims, Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X