കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലഡ്, ബ്ലൂ, സൂപ്പര്‍ മൂണിനായി ലോകം കാത്തിരിപ്പ് തുടങ്ങി, ചാന്ദ്രവിസ്മയത്തെ കാണാം ഈ സമയത്ത്

സൂര്യാസ്തമയത്തിന് ശേഷം അധികം വൈകാതെ തന്നെ സൂപ്പര്‍മൂണിനെ കാണാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അപൂര്‍വമായൊരു ആകാശക്കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. ഒന്നല്ല മൂന്നു പ്രതിഭാസങ്ങളാണ് ജനുവരി 31ന് ലോകത്ത് അരങ്ങേറുന്നത്. ബ്ലഡ് മൂണ്‍ എന്ന അപൂര്‍വ കാര്യത്തിനൊപ്പം ബ്ലുമൂണ്‍, സൂപ്പര്‍ മൂണ്‍ എന്നീ ചാന്ദ്ര പ്രതിഭാസങ്ങളാണ് ഒന്നിച്ച് വരുന്നത്. അമേരിക്കയില്‍ 150 വര്‍ഷത്തിനിടെ ബ്ലൂ, ബ്ലഡ് മൂണ്‍ ഒരുമിച്ച് വരുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നായിരിക്കും ഈ അത്ഭുത കാഴ്ച്ച ഏറ്റവും വ്യക്തതയോടെ കാണാന്‍ കഴിയുക എന്ന പ്രത്യേകതയുമുണ്ട്.

ഈ ആകാശ വിസ്മയത്തെ ഏത് സമയത്താണ് ദര്‍ശിക്കാനാവുക എന്ന ആശക്കുഴപ്പത്തിലാണ് വാനനിരീക്ഷകര്‍. എന്നാല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായ സമയം പുറത്തുവിട്ടിരിക്കുകയാണ്. ഓരോ വന്‍കരയില്‍ വ്യത്യസ്ത സമയത്തായിരിക്കും ഈ പ്രതിഭാസം കാണാനാവുക എന്ന് നാസ പറയുന്നു. മാര്‍ച്ച് 31നാണ് അടുത്ത ബ്ലൂമൂണ്‍ ദൃശ്യമാകുക. നേരത്തെ ഈ മൂന്നു പ്രതിഭാസങ്ങളും ഒരുമിച്ച് സംഭവിച്ചത് 1866ലാണ്. എന്നാല്‍ ഈ സമയത്ത് കടലില്‍ വേലിയേറ്റത്തിന് ശക്തി കൂടുതലായിരിക്കും. സാധാരണ പൗര്‍ണമിയെ അപേക്ഷിച്ച് സൂര്യന്‍, ഭൂമി, ചന്ദ്രന്‍, എന്നിവ കൂടുതല്‍ കൃത്യമായ നേര്‍രേഖയില്‍ വരുന്നതിനാലാണ് ഇത്.

എന്താണ് ബ്ലഡ്, ബ്ലൂ, സൂപ്പര്‍ മൂണ്‍

എന്താണ് ബ്ലഡ്, ബ്ലൂ, സൂപ്പര്‍ മൂണ്‍

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിന് ബ്ലഡ് മൂണ്‍ എന്ന വിശേഷണമുണ്ട്. പൂര്‍ണ ചന്ദ്രഗ്രഹണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ ചന്ദ്രന്‍ മറിയുന്ന അവസ്ഥയല്ല ഇത്. ചന്ദ്രനെ ഓറഞ്ച് നിറം കലര്‍ന്ന് ചുവപ്പില്‍ കാണപ്പെടുന്ന അവസ്ഥയാണ്. അതേസമയം ഒരു മാസത്തില്‍ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്ന് വിളിക്കുന്നത്. ഭ്രമണ പഥത്തില്‍ ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുമ്പോള്‍ ചന്ദ്രന്റെ പ്രഭ വ്യാസവും കൂടുതലായി കാണുന്നതാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം. ഇത് പൗര്‍ണമിയുടെ സമയത്ത് മാത്രമേ ഉണ്ടാവൂ.

ഏത് സമയത്ത് കാണാം

ഏത് സമയത്ത് കാണാം

സൂര്യാസ്തമയത്തിന് ശേഷം അധികം വൈകാതെ തന്നെ സൂപ്പര്‍മൂണിനെ കാണാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചക്രവാളത്തില്‍ ചെറുതായിട്ടാണ് ചന്ദ്രന്‍ ഉണ്ടാവുക. എന്നാല്‍ ഭൂമിയില്‍ നിന്ന് നോക്കുന്നയാള്‍ക്ക് ചന്ദ്രനെ വലുതായിട്ടായിരിക്കും കാണാനാവുകയെന്ന നാസയുടെ പ്ലാനറ്ററി ജിയോളജിസ്റ്റ് സാറാ നോബിള്‍ പറയുന്നു. ഈ സമയത്ത് കാലാവസ്ഥയിലെ സ്ഥിരത അനുസരിച്ച് മാത്രമേ ചന്ദ്രനെ കൃത്യമായും തിളക്കത്തോടെയും കാണാനാവൂ. ഇന്ത്യയില്‍ വൈകിട്ട് 6.20നും 7.30നും ഇടയിലാണ് ഇത് ദൃശ്യമാവുക.

നാസയുടെ വെബ്‌സൈറ്റില്‍ തത്സമയം

നാസയുടെ വെബ്‌സൈറ്റില്‍ തത്സമയം

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ചില വന്‍കരകളില്‍ കൃത്യമായി കാണുന്നതിന് തടസമുണ്ടാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട. അമേരിക്കയില്‍ ഇതിനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ നാസ സൂപ്പര്‍ ബ്ലഡ് മൂണിനെ തത്സമയം സംപ്രേഷണം നടത്തുന്നുണ്ട്. ഇതിനായി അവരുടെ വെബ്‌സൈറ്റ് സജ്ജമായിട്ടുണ്ട്. വിര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രൊജക്ട് എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് നാസ അധികൃതര്‍ പറഞ്ഞു

വരവേല്‍ക്കാനൊരുങ്ങി യുഎസ്

വരവേല്‍ക്കാനൊരുങ്ങി യുഎസ്

ലോകത്തെവിടെയും ഈ മൂന്നു ചാന്ദ്ര വിസ്മയങ്ങളും ഒത്തുചേരുന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍ അമേരിക്കയില്‍ ഇത് വലിയ കാര്യമാണ്. 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇത്തരമൊരു ബ്ലഡ്,ബൂ സൂപ്പര്‍ മൂണുകള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. യുഎസിലായിരിക്കും ഇത് ആദ്യം ദ്യശ്യമാവുക. തങ്ങള്‍ക്ക് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് അക്കാര്യം ഉറപ്പാണെന്ന് നാസ പറയുന്നു. എന്തായാലും അപൂര്‍വ പ്രതിഭാസത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് യുഎസ്.

തിളക്കമേറാന്‍ സാധ്യത

തിളക്കമേറാന്‍ സാധ്യത

ഇത്തവണത്തെ സൂപ്പര്‍ മൂണ്‍ തിളക്കമേറിയതാവാനാണ് സാധ്യത. നേരത്തെ ജനുവരി ഒന്നിന് ലോകത്തിന്റെ പല ഭാഗത്തും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. അത് വളരെയധികം തിളക്കമുള്ളതായിരുന്നു. അതുകൊണ്ട് വീണ്ടും ഇത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്ന് നാസ പറഞ്ഞു. ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ ചന്ദ്രന് ഇരുണ്ട നിറമാവാന്‍ സാധ്യതയുള്ളതിനാല്‍ ബ്ലഡ് മൂണ്‍ കൂടുതല്‍ ചുവപ്പ് നിറമാവാനും സാധ്യതയുണ്ട്.

അന്ധവിശ്വാസങ്ങള്‍ ഏറെ

അന്ധവിശ്വാസങ്ങള്‍ ഏറെ

ഇസ്രായേലിലെ ജൂതവിശ്വാസവുമായി ബന്ധപ്പെട്ട കിടക്കുന്നതാണ് ഈ ചാന്ദ്ര പ്രതിഭാസങ്ങള്‍ എന്ന അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. ലോകത്ത് നടക്കുന്ന പല കാര്യങ്ങളും ഇസ്രയേലിന് അനുകൂലമാകുന്നത് ഇതിന്റെ ഭാഗമാണെന്ന് പറയുന്നവരുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റിയത് ഇപ്രകാരമാണെന്ന് ഇസ്രയേലികള്‍ വിശ്വസിക്കുന്നത്. ഇസ്രയേലിനെ വെറുക്കുന്നവര്‍ക്ക് ചാന്ദ്രഗ്രഹണം ദോഷം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

English summary
us will be the prime spot to view the eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X