വിവാഹത്തിനിടെ വെടിവയ്പ്പ്, കല്യാണമേ വേണ്ടെന്ന് വച്ച് വധു പേടിച്ചോടാനൊരുങ്ങി
ഡബ്ളിന്‍: വിവാഹ വേദിയ്ക്കരുകില്‍ വെടിവയ്പ്പ്. അയര്‍ലന്റിലെ ന്യൂടൗണ്‍ബട്ട്‌ലറിലാണ് സംഭവം. പള്ളിയില്‍ വിവാഹ ചടങ്ങുകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്. വിവാഹ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ഏറ്റമുട്ടിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാള്‍ക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു.
ജിപ്‌സി വിഭാഗത്തില്‍പെട്ടവരായിരുന്നു വരനും വധും. പള്ളിയില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പുറത്ത് വെടിയൊച്ച കേട്ടത്. പേടിച്ചരണ്ട വധു വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. വിവാഹച്ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ച വൈദികന്‍ വധുവിന് ആത്മവിശ്വാസം പകരുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

വധുവിന്റെയും വരന്റേയും സംഘത്തിലുള്ളവര്‍ ഏറ്റുമുട്ടിയതായാണ് വിവരം. 60 വയസുള്ള വൃദ്ധനാണ് കൊല്ലപ്പെട്ടത്. 30 വയസുള്ള യുവാവിനും മറ്റൊരാള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. ഹെലികോപ്ടറിലും ആംബുലന്‍സിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വെടിവയ്പ്പിനെ തുടര്‍ന്ന് ഗ്രാമത്തിലേയ്ക്കുള്ള ഗതാഗതം നിര്‍ത്തി വച്ചു.












Click it and Unblock the Notifications