Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോ താരമായ യുവതിയെ കൊന്നു കുഴിച്ചുമൂടി...കാമുകനെ പോലീസ് പൊക്കി...

ലിസ വീണ്ടും ഭര്‍ത്താവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചതാണ് കാമുകനെ പ്രകോപിപ്പിച്ചത്.

വാഷിങ്ടണ്‍: കാണാതായ മുന്‍ ടിവി റിയാലിറ്റി ഷോ താരമായ യുവതിയെ കൊന്ന് കുഴിച്ച് മുടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍തൃമതിയായ യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'ബ്രൈഡല്‍ പ്ലാസ്റ്റി' എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു കൊല്ലപ്പെട്ട ലിസ മേരി നേഗിള്‍.

ഡിസംബര്‍ 18 മുതലാണ് ലിസയെ വീട്ടില്‍ നിന്ന് കാണാതായത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ ലിസ് ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് രാത്രി പോയതെന്ന് ഭര്‍ത്താവ് ഡെരക്ക് ഹാരിമാന്‍ പറഞ്ഞു. ലിസയുടെ കാമുകനായ ജാക്കി ജെറോം റോഗേഴ്‌സുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

മിനി സ്‌ക്രീനിലെ സുന്ദരി

മിനി സ്‌ക്രീനിലെ സുന്ദരി

അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബ്രൈഡല്‍ പ്ലാസ്റ്റിയിലെ മത്സാരാര്‍ത്ഥിയായിരുന്നു ലിസ മേരി നേഗിള്‍. സ്ത്രീകള്‍ മാത്രം താമസിക്കുന്ന ബംഗ്ലാവിലെ വിവിധ ഗെയിമുകളും തുടര്‍ന്ന് തങ്ങളുടെ സ്വപ്‌ന കല്ല്യാണത്തിലേക്കെത്തലുമെല്ലാം ചേര്‍ന്ന റിയാലിറ്റി ഷോയായിരുന്നു ബ്രൈഡല്‍ പ്ലാസ്റ്റി.

കാമുകനുമായി അടുക്കുന്നു

കാമുകനുമായി അടുക്കുന്നു

റിയാലിറ്റി ഷോയ്ക്ക് ശേഷം 2011ലാണ് ലിസ് ഡെരിക്ക് ഹാരിമാനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലായിരുന്നു. കുട്ടികളുണ്ടാവാത്തതില്‍ ലിസ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ഭര്‍ത്താവുമായി വന്ധ്യതാ ചികിത്സയ്ക്ക് പോയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കാലയളവിലാണ് കാമുകന്‍ റോഗേഴ്‌സുമായി ലിസ ബന്ധം സ്ഥാപിക്കുന്നത്.

ഒടുവില്‍ ലിസയ്ക്ക് പശ്ചാത്താപം

ഒടുവില്‍ ലിസയ്ക്ക് പശ്ചാത്താപം

റോഗേഴ്‌സും ലിസയും തമ്മിലുള്ള പ്രണയം ആരംഭിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. പക്ഷേ ലിസ വീണ്ടും ഭര്‍ത്താവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചതാണ് കാമുകനെ പ്രകോപിപ്പിച്ചത്.

ശേഷം വീട്ടു വളപ്പില്‍ തന്നെ കുഴിച്ച് മൂടി

ശേഷം വീട്ടു വളപ്പില്‍ തന്നെ കുഴിച്ച് മൂടി

ലിസയെ താന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി തന്നെയാണ് വീട്ടുവളപ്പില്‍ ലിസയുടെ മൃതദേഹം കുഴിച്ചുമുടിയതും.

റോഗേഴ്‌സ് അറിയാതെ ലിസയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ബന്ധുക്കളും

റോഗേഴ്‌സ് അറിയാതെ ലിസയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ബന്ധുക്കളും

ഞായറാഴ്ച മതല്‍ കാണാതായ ലിസയുടെ മൃതദേഹം ബുധനാഴ്ചയാണ് പോലീസ് കണ്ടെടുത്തത്. ലിസയെ കാണാതായത് അമേരിക്കയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കാമുകന്‍ റോഗേഴ്‌സ് അറിയാതെ ലിസയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ബന്ധുക്കളും പോലീസിനോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+