കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയുണ്ടോ മീന്‍ കൊതി?ജപ്പാന്‍കാരന്‍ 23 ലക്ഷം രൂപയ്ക്ക് മീനിനെ വാങ്ങി

  • By Meera Balan
Google Oneindia Malayalam News

മത്സ്യം: മത്സ്യത്തിനോട് പ്രിയമുള്ളവരാണ് നമ്മളില്‍ അധികം പേരും. കൂട്ടത്തില്‍ മീന്‍ കൊതിയന്‍മാരും ധാരാളം ഉണ്ട്. മീനിനോട് എത്ര കൊതിയുണ്ടെങ്കിലും ചില മീനുകളുടെ വില കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന അവസ്ഥയാണ് ഉള്ളത്. മീന്‍ കൊതിയനാണെങ്കിലും ഒരു മലയാളി പരമാവധി ആയിരമോ രണ്ടായിരമോ രൂപയ്ക്കാകും ഇഷ്ടപ്പെട്ട മീന്‍ വാങ്ങാന്‍ വേണ്ടി ചിലവാക്കുക. എന്നാല്‍ ജപ്പാനില്‍ മീന്‍ കൊതിയനായ ഒരു ഹോട്ടല്‍ ഉടമ ഒരു ബ്ളൂഫിന്‍ ട്യൂണയെ വാങ്ങി. എത്ര രൂപയ്‌ക്കെന്നോ 23 ലക്ഷത്തിന്.

ഇതെന്തൊരു ഭ്രാന്ത് എന്ന് ചിന്തിയ്ക്കാന്‍ വരട്ടെ. കിയോഷി കിമുറ എന്ന ഈ ഹോട്ടല്‍ ഉടമയ്ക്ക് മീനുകളോടുള്ള താത്പര്യം അത്രത്തോളം ഉണ്ട്. കഴിഞ്ഞ വര്‍ഷം ഒന്‍പത് കോടി 23 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ബ്ളൂഫിന്‍ ട്യൂണയെ ലേലത്തില്‍ വാങ്ങിയത്. സുകിജി മത്സ്യ ചന്തയില്‍ നിന്നാണ് അദ്ദേഹം മീന്‍ വാങ്ങുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് വന്‍ തുക നല്‍കി അദ്ദേഹം മീന്‍ വാങ്ങുന്നത്. നമ്മുടെ നാട്ടിലെ ചൂരയുടെ ഗണത്തില്‍ പെടുന്നതാണ് ഈ ബ്ളൂഫിന്‍ ട്യൂണ.

Kiyoshi Kimura

മീന്‍ വാങ്ങിയിട്ട് അത് ഒറ്റയ്ക്ക് കഴിയ്ക്കാനല്ല കിയോഷിയുടെ പദ്ധതി. ജപ്പാനിലെ സുഷി ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് അദ്ദേഹം. ട്യൂണ നല്ല കറിയായോ ഫ്രൈ ആയോ ഹോട്ടലില്‍ അദ്ദേഹം വിളമ്പും. ജപ്പാന്‍കാരുടെ ട്യൂണ പ്രിയം ഏറെ പ്രസിദ്ധമാണല്ലോ അതിനാല്‍ തന്നെ 23 ലക്ഷം ചിലവാക്കിയാലും അതിന്റെ ഇരട്ടി അദ്ദേഹത്തിന് തിരിച്ച് കിട്ടും.

English summary
Bluefin tuna sells for 23 lakhs at year's first auction in Tokyo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X