കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിനുള്ളില്‍ മരണവെപ്രാളത്തില്‍ കുഞ്ഞ്,കുഞ്ഞ് മരിച്ചാലും വേണ്ടില്ല ബിഎംഡബ്ള്യൂ തകര്‍ക്കരുതെന്ന് അമ്മ

Google Oneindia Malayalam News

ബെയ്ജിംഗ്: കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍ കുഞ്ഞാണെന്നല്ലേ ചൊല്ല്. ലോകത്തുള്ള മറ്റെന്തിനെക്കാളും അമ്മയ്ക്ക് പ്രിയപ്പെട്ടത് തന്റെ കുഞ്ഞ് തന്നെയായിരിയ്ക്കും. കുഞ്ഞിന് വേണ്ടി എത്ര വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമാകാന്‍ തയ്യാറാകുന്ന അമ്മമാരുണ്ട്. എന്നാല്‍ ചൈനയില്‍ കഴിഞ്ഞ ദിവസം ബിഎംഡബ്‌ള്യൂ കാറിനുള്ളില്‍ കുടുങ്ങിയ കുഞ്ഞിന്റെ അമ്മ ഇത്തരം സ്‌നേഹമയിമാരായ അമ്മാര്‍ക്ക് നേര്‍ വിപരീതമായിരുന്നു.

കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കാറിന്റെ ചില്ല് പൊട്ടിയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചാലും സാരമില്ല, കാറിന് കേടൊന്നും പറ്റരുതെന്നായിരുന്നു അമ്മയുടെ നിലപാട്. എന്താ അമ്മ അല്ലേ. എന്തായലും കുഞ്ഞിനെക്കാള്‍ കാറിനെ സ്‌നേഹിച്ച യുവതിയ്ക്ക് ചൈനീസ് ഫേസ്ബുക്കികളും മറ്റും ചേര്‍ന്ന് തകര്‍പ്പന്‍ പണി തന്നെ കൊടുത്തു.

ചൈനയില്‍

ചൈനയില്‍

ചൈനയിലെ യിവുയിലാണ് മരണത്തെ മുഖാമുഖം കണ്ട കുഞ്ഞിനെക്കാള്‍ വില അമ്മ കാറിന് കല്‍പ്പിച്ചത്. കടുത്ത ചൂടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിലവിളിയ്ക്കുകയായിരുന്നു മൂന്ന് വയുകാരന്‍. കാറിന്റെ ലോക്ക് വീണതാണ് കുട്ടി കുടുങ്ങാന്‍ കാരണമായത്

രക്ഷിയ്ക്കാന്‍

രക്ഷിയ്ക്കാനെത്തിയ ആളുകള്‍ കാറിന്റെ ഗഌസ് പൊട്ടിയ്ക്കാന്‍ ശ്രമിച്ചതോടെയാണ് സ്ത്രീയുടെ തനിനിറം പുറത്താവുന്നത്. കുഞ്ഞിനെ രക്ഷിയ്ക്കാന്‍ കാറിന്റെ ഗഌസ് പൊട്ടിയ്ക്കരുതെന്നായി സ്ത്രീ

ഫയര്‍ഫോഴ്‌സ്

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും ഗഌസ് പൊട്ടിയ്ക്കാന്‍ സ്ത്രീ അനുവദിച്ചില്ലെങ്കിലും ഒടുവില്‍ കുഞ്ഞിനെ രക്ഷിയക്കാന്‍ അമ്മയെ ബലമായി പിടിച്ച് വയ്‌ക്കേണ്ടി വന്നു. ശേഷമാണ് ഗഌസ് പൊട്ടിച്ചത്

വിമര്‍ശനം

ചൈനീസ് സോഷ്യല്‍ മീഡിയയില്‍ സംഭവ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്

English summary
BMW dearer than baby? Woman in China can see her son faint but car must be safe!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X