രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് മടങ്ങിയത് 445 ബംഗ്ലാദേശികള്‍: കണക്ക് വെളിപ്പെടുത്തി ബംഗ്ലാദേശ്
ധാക്ക: ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ 445 ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് പോയതായി ബംഗ്ലാദേശ് ബോര്‍ഡര്‍ ചീഫ്. കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള കണക്കാണ് ഇത്. ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷാ മേധാവി (ബിജിബി) മേജര്‍ ജനറല്‍ ഷഫീനുള്‍ ഇസ്ലാം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് അനധികൃതമായി അതിര്‍ത്തി കടന്നതിന് 2019 ല്‍ ആയിരത്തോളം പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ 445 പേര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയവരാണ്. പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെല്ലാം ബംഗ്ലാദേശികളാണെന്ന് സ്ഥിരീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി അതിക്രമിച്ച് കടന്നതിനാണ് 253 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ മനുഷ്യക്കടത്തുകാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം അതിര്‍ത്തി കടന്നുള്ള അനധികുൃത കുടിയേറ്റം കാരണം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സേനകള്‍ തമ്മില്‍ ഒരു തരത്തിലുള്ള സംഘര്‍ഷവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഇസ്ലാം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ 26 മുതല്‍ 29 വരെയായിരുന്നു സന്ദര്‍ശനം.

എന്‍ആര്‍സി പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സംരക്ഷണ സേനകൾ തമ്മിലുള്ള സഹകരണം വളരെ നല്ലതാണെന്നുമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ബിജിബി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അതിര്‍ത്തിയില്‍ ബംഗ്ലാദേശികള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ ബിഎസ്എഫ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദില്ലിയില്‍ നടന്ന അഞ്ച് ദിവസത്തെ ചര്‍ച്ചയ്ക്കിടെ അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications