സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോബ് ഡിലന്... നൂറ്റാണ്ടിന്റെ പാട്ടുകാരന് ലോകത്തിന്റെ ആദരം
ഓസ്ലോ: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം വിഖ്യാത ഗായകനും ഗാനരചയിതാവും ആയ ബോബ് ഡിലന്. നൂറ്റാണ്ടിന്റെ ഗായകന്‍ എന്നറിയപ്പെടുന്ന ഡിലന്റെ പേര് സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു അംഗീകാരം പലരും പ്രതീക്ഷിച്ചിരുന്നില്ല.
ഗായകനെന്ന രീതിയിലാണ് ബോബ് ഡിലന്‍ പേരെടുത്തത്. എന്നാല്‍ കവിയായും എഴുത്തുകാരനായും ഗാനരചയിതാവും അദ്ദേഹം സംഗീതാസ്വാദകര്‍ക്ക് മുന്നില്‍ നിറഞ്ഞ് നിന്നു. പാശ്ചാത്യ സംഗീതത്തിന് വേറിട്ട ഭാവം നല്‍കി.

നേരത്തെ ഗ്രാമി പുരസ്‌കാരം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം, അക്കാദമി അവാര്‍ഡ്, പുലിറ്റ്‌സര്‍ പുരസ്‌കാരം തുടങ്ങിയ സ്വന്തമാക്കിയിട്ടുണ്ട് ബോബ് ഡിലാന്‍. റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കവിയായ ഡിലന്‍ തോമ,ിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ബോബ് ഡിലന്‍ എന്ന പേര് സ്വീകരിച്ചത്.
1959 ല്‍ ആണ് ബോബ് ഡിലാന്‍ തന്റെ സംഗീത സപര്യ തുടങ്ങുന്നത്. ഒരു കോഫീ ഷോപ്പില്‍ സംഗീത പരിപാടി നടത്തിക്കൊണ്ട്... പിന്നീട് ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനും വരികള്‍ക്കും വേണ്ടി കാതോര്‍ത്തു. അറുപതുകളായിരുന്നു അദ്ദേഹത്തിന്റെ പുഷ്‌കല കാലം.
ജാപ്പനീസ് എഴുത്തുകാരനായ ഹറുകി മുറകാമിയും കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വാ തിയോങ്ങോയും ബെലാറസ് എഴുത്തുകാരി സ്വെറ്റലാന അലക്‌സിവിച്ച് തുടങ്ങിയവരും നബേല്‍ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications