Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോബി ക്രിസ്റ്റീനയുടെ മരണം; കാമുകനുമായി അരുതാത്തത് നടന്നെന്ന് കുടുംബം

പ്രശസ്ത ഗായകരായ വിറ്റ്‌നി ഹോസ്റ്റന്റെയും ബോബി ബ്രൗണിന്റെയും ഏക മകള്‍ ബോബി ക്രിസ്റ്റീന ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ നിക്ക് ഗോര്‍ഡനെ പ്രതിസ്ഥാനത്തു നിര്‍ത്തി ബോബിയുടെ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കി. സംഭവദിവസത്തിന്റെ തലേദിവസം മുതല്‍ നിക്ക് ഗോര്‍ഡന്‍ ബോബിക്ക് ഒപ്പമുണ്ടായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.

ജനുവരി 31ന് പുലര്‍ച്ചെയാണ് ബോബിയെ ജോര്‍ജിയയിലുള്ള വീടിന്റെ ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തല ബാത്ത് ടബ്ബില്‍ അടിച്ചതായാണ് സംശയിച്ചിരുന്നത്. തുടര്‍ന്ന് ആശുപത്രിയിലാക്കിയ ബോബി ആറുമാസത്തോളംകാലം കോമയില്‍ കിടന്നശേഷമാണ് മരിക്കുന്നത്. തുടക്കത്തല്‍ കേസ് അന്വേഷണം മന്ദഗതിയിലായിരുന്നെങ്കില്‍ ബോബിയുടെ മരണത്തോടെ മരണകാരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുകയാണ്.

murder


നിക്ക് ഗോര്‍ഡന്‍ ജനുവരി 30 രാത്രിമുതല്‍ ബോബിക്കൊപ്പം ഉണ്ടായിരുന്നു അമിതമായ അളവില്‍ ബോബിയെ ടോക്‌സിക് കോക്ടെയ്ല്‍ കഴിപ്പിച്ചശേഷം ബാത്ത് ടബ്ബിലെ തണുത്തവെള്ളത്തില്‍ മുഖം പൂഴ്ത്തിവെച്ചതാണ് അപകടകാരണമെന്നാണ് ഇപ്പോള്‍ കുടുംബം ആരോപിക്കുന്നത്. ബോബിയുടെ പണം അവരറിയാതെ നിക്ക് തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതും കുടുംബം ചൂണ്ടിക്കാട്ടുന്നു.

ഇരുവരും മദ്യപിക്കുകയും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്തതായാണ് വിവരം. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. ബോബിയുടെ പണം അപഹരിച്ചതിനെ ചൊല്ലിയായിരുന്നു വാക്കേറ്റമെന്നു പറയുന്നു. ഇതിനൊടുവിലാണ് നിക്ക് രാവിലെ വീടു വിട്ടുപോകുന്നത്. പിന്നാലെ ബോബിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+