കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തിലെ മാലിന്യപ്പെട്ടിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

ദോഹ;ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ അമ്മയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനായിരുന്നു കുഞ്ഞിനെ ശുചിമുറിയിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞത്. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ വിമാനത്താവളത്തിൽ വനിതാ യാത്രക്കാരെ നഗ്നരാക്കി അധികൃതർ ദേഹപരിശോധന നടത്തിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്ലാസ്റ്റിക് ബാഗിനുള്ളിൽ

പ്ലാസ്റ്റിക് ബാഗിനുള്ളിൽ

ശുചിമുറിയിലെ മാലിന്യപ്പെട്ടിയിലാണ് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി ഉത്തരവിട്ടിരുന്നു.

ഏഷ്യക്കാരിയെന്ന്

ഏഷ്യക്കാരിയെന്ന്

അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മ ഏഷ്യക്കാരിയാണെന്ന് കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇവർക്ക് ഏഷ്യക്കാരനായ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളിലാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച പിന്നാലെ സ്ത്രീ രാജ്യം വിട്ടതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

പിതാവിനെ കണ്ടെത്തി

പിതാവിനെ കണ്ടെത്തി

ദോഹയിൽ കഴിയുന്ന കുഞ്ഞിന്റെ പിതാവിനേയും അധികൃതർ കണ്ടെത്തി. പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിന്റെ പടങ്ങൾ യുവതി ഇയാൾക്ക് മൊബൈലിൽ അയച്ചിരുന്നു. തുടർന്ന് കുഞ്ഞിനെ വിമാനത്താവളത്തിൽ തന്നെ ഉപേക്ഷിക്കുമെന്നും സന്ദേശം അയച്ചു. ഇക്കാര്യങ്ങൾ ഇയാൾ അന്വേഷണ സംഘത്തെ അറിയിച്ചു.

ഡിഎൻഎ പരിശോധന

ഡിഎൻഎ പരിശോധന

ഡിഎൻഎ പരിശോധനയിൽ ഇയാളാണ് കുട്ടിയുടെ പിതാവെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയ്ക്ക് നിയമപ്രകാരം 15 വർഷത്തെ തടവ് ലഭിക്കും. രാജ്യാന്തര ജുഡീഷ്യൽ സഹകരണത്തോടെ യുവതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തിരുമാനം.

മൂന്ന് വർഷം വരെ

മൂന്ന് വർഷം വരെ

അതേസമയം വനിതാ യാത്രക്കാരെ പരിശോധിച്ച വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥർ മൂന്ന് വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണെ് നടത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഖത്തറിൽ നിന്നും സിഡ്നിയിലേക്ക് പുറപ്പെടാൻ തയ്യാറായ വിമാനത്തിലെ വനിതാ യാത്രക്കാരെയായിരുന്നു അധികൃതർ പരിശോധിച്ചത്.

നഗ്ന പരിശോധന

നഗ്ന പരിശോധന

വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.സംഭവത്തിൽ ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയം ഖത്തറിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംഭവിച്ചത് അനുചിതവും കുറ്റകരവുമാണെന്നും ആസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂത്തി മിസൈല്‍ ആക്രമണം; ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍...സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂത്തി മിസൈല്‍ ആക്രമണം; ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍...

കൊവിഡ്;മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ ജിഎസ്ടി കുടിശികയെ കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മമതകൊവിഡ്;മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ ജിഎസ്ടി കുടിശികയെ കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മമത

മുഖ്യമന്ത്രിമാര്‍ക്ക് മൂന്ന് ടാര്‍ജറ്റ്; കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ അമിത് ഷായുടെ ഇടപെടല്‍മുഖ്യമന്ത്രിമാര്‍ക്ക് മൂന്ന് ടാര്‍ജറ്റ്; കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ അമിത് ഷായുടെ ഇടപെടല്‍

'എ ഗ്രൂപ്പിനെ ബുദ്ധിമുട്ടിച്ചാൽ രാജിവെയ്പ്പിക്കാം'; മുദ്രപത്രത്തിൽ എഴുതി നൽകി കോൺഗ്രസ് പ്രവർത്തകൻ'എ ഗ്രൂപ്പിനെ ബുദ്ധിമുട്ടിച്ചാൽ രാജിവെയ്പ്പിക്കാം'; മുദ്രപത്രത്തിൽ എഴുതി നൽകി കോൺഗ്രസ് പ്രവർത്തകൻ

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Body of a newborn baby found at the Qatar airport; Details About The Mother Disclosed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X