കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭ സംഘത്തിലകപ്പെട്ടെന്ന് കരുതിയ യുവനടി മരിച്ച നിലയില്‍

  • By Meera Balan
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കാണാതായ യുവനടിയുടെ മൃതദേഹം അഴുകിയ നിലയില്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തി. കാര്‍മന്‍ യരീര നൊറിഗ എസ്പാര്‍സ (27) എന്ന നടിയെയാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായത്. നടിയെ പെണ്‍വാണിഭ സംഘങ്ങള്‍ തട്ടിക്കൊണ്ട് പോയതാകാമെന്നാണ് ബന്ധുക്കള്‍ സംശയിച്ചിരുന്നത്.

നടിയെ പെണ്‍വാണിഭ സംഘം തട്ടിക്കൊണ്ട് പോയി വിറ്റതാകുമെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും. നടി തിരിച്ചെത്തുന്നമെന്ന പ്രതീക്ഷയിലായിരുന്നു എല്ലവരും. എന്നാല്‍ ആ പ്രതീക്ഷയെല്ലാം അവസാനിപ്പിച്ചു കൊണ്ടാണ് യുവതാരത്തിന്റെ മരണവാര്‍ത്ത എത്തിയത്.

ഒരു അപ്പാര്‍ട്ട്‌മെന്റിലെ ടാങ്കിനുള്ളിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടിവെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടിയുടെ മുന്‍ പങ്കാളിയാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്..

നടി മരിച്ച നിലയില്‍

നടി മരിച്ച നിലയില്‍

മെക്‌സിക്കന്‍ നടിയായ കാര്‍മന്‍ യരീര നൊറിഗ എസ്പാര്‍സയെയാണ് മരിച്ച നിലയില്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയത്.നടിയെ പെണ്‍വാണിഭ സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു സംശയം

മരണത്തിന് പിന്നില്‍ മുന്‍ പങ്കാളി?

മരണത്തിന് പിന്നില്‍ മുന്‍ പങ്കാളി?

മെക്‌സിക്കോയിലെ ഒരു മുന്‍നിര ബിസിനസുകാരനായിരുന്നു നടിയുടെ പങ്കാളി. എന്നാല്‍ കാണാതാകുന്നതിന് മുന്‍പ് നടി ധനികനായ ഒരു അഭിഭാഷകനുമായി അടുത്തു. അയാള്‍ക്കൊപ്പം താമസം തുടങ്ങാനിരിയ്‌ക്കെയാണ് കാണാതാവുന്നത്. നടിയുടെ മരണത്തിന് പിന്നില്‍ പൂര്‍വ്വകാമുകന് പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്

കരിയറിന്റെ തുടക്കം

കരിയറിന്റെ തുടക്കം

കരിയറിന്റെ തുടക്കത്തില്‍ തന്നെയാണ് താരത്തെ കാണാതാവുന്നത്. സൈക്കോളജിയില്‍ ബിരുദധാരിയായ യുവതി ഒരു നടിയായി മാറണമെന്നാണ് ആഗ്രഹിച്ചിരുന്നത്.

വാട്ടര്‍ ടാങ്കിനുള്ളില്‍

വാട്ടര്‍ ടാങ്കിനുള്ളില്‍

വാട്ടര്‍ ടാങ്കിനുള്ളിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏറെക്കുറെ നശിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ഫെബ്രുവരി മുതല്‍ നടിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍ ഉണ്ടായിരുന്നിരിയ്ക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.

പ്രതീക്ഷകള്‍ അവസാനിച്ചു

പ്രതീക്ഷകള്‍ അവസാനിച്ചു

നടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.

English summary
Aspiring Mexican actress Carmen Yarira Noriega Esparza, 27, disappeared last February.Her family and friends feared she was kidnapped by human traffickers and sold for flesh trade.But now, after a year her body has been recovered from a water tank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X