Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിഫോര്‍ണിയയില്‍ വീട്ടുമുറ്റത്ത് 'അന്യഗ്രഹജീവി'യുടെ ശവം, ചിത്രം വൈറലാകുന്നു

സക്രാമെന്റോ: കാലിഫോര്‍ണിയയില്‍ വീട്ടുവളപ്പിനുള്ളില്‍ അന്യഗ്രഹജീവിയുടെ മൃതശരീരം കണ്ടെത്തി . ജിയന്ന പെപ്പോണിസ് എന്ന വീട്ടമ്മയുടെ മുറ്റത്താണ് കാഴ്ചയില്‍ അന്യഗ്രഹജീവിയെപ്പോലെ തോന്നിയ്ക്കുന്ന ഒരു ജിവിയുടെ മൃതദേഹം കണ്ടെത്തിയത് . പിങ്ക് നിറത്തിലുള്ള വിരൂപ ജീവിയുടെ ചിത്രം വീട്ടമ്മ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പോസ്റ്റ് ചെയ്തു. ഇതോടെയാണ് ചിത്രത്തിലുള്ളത് അന്യഗ്രഹജീവിയാണെന്ന് ഉറപ്പിച്ച് ഒരുകൂട്ടര്‍ രംഗത്തെത്തിയത് .

സിനിമകളിലും ചിത്രകഥകളിലുമൊക്കെ കണ്ടിട്ടുള്ള അന്യഗ്രഹജീവികളുടെ മുഖവുമായി ഏറെ സാമ്യമുള്ളതാണ് ജിയന്നയുടെ വീട്ടില്‍ കണ്ടെത്തിയ ജീവിയും. അതേ സമയം ഇത് ഏതെങ്കിലും മൃഗത്തിന്റെ ഭ്രൂണമാകാമെന്നും ഒരു കൂട്ടര്‍ വാദിയ്ക്കുന്നു . റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ഇത്തരത്തില്‍ കമന്റുകള്‍ ലഭിയ്ക്കുന്നത് .

Alien

മാനിന്റെ ഭ്രൂണമാകാമെന്നും പകുതി ഭാഗം മറ്റേതെങ്കിലും ജീവി കടിച്ചെടുത്തതാകാമെന്നും വാദിയ്ക്കുന്നവരുടെ . ഇക്കൂട്ടര്‍ക്കും പിന്തുണയേറെയാണ്. വേഗം ജീവിയെ കുഴിച്ചിടാന്‍ ആവശ്യപ്പെടുന്നവരും ഉണ്ട് . എന്തായാലും രാത്രി 11.30 ന് വീട്ടുമുറ്റത്ത് കണ്ടെത്തിയ ഈ ജീവി എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് വീട്ടമ്മയും അവരുടെ കൂട്ടുകാരും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+