കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാന്‍ഡിംഗിനിടയില്‍ വിമാനത്തില്‍ നിന്നും മൃതദേഹം തെറിച്ചു വീണു: സംഭവം കെനിയൻ എയർലൈൻസ് വിമാനത്തിൽ!!

  • By Desk
Google Oneindia Malayalam News

സൗത്ത് ലണ്ടന്‍: ഹിത്രു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു തയ്യാറെടുത്ത വിമാനത്തില്‍ നിന്നാണ് ശവശരീരം പുറത്തേക്ക് തെറിച്ചു വീണത്. തെക്കന്‍ ലണ്ടനിലെ ക്ലാപ്പമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നെയിറോബിയില്‍ നിന്നും ഹിത്രുവിലോക്കു യാത്രക്കാരുമായി വന്ന കെനിയന്‍ എയര്‍വെസ്സിന്റെ വിമാനത്തിലാണ് ദുര്യോഗം നടന്നത്. അനധികൃതമായി വിമാനത്തില്‍ കടന്നു കൂടിയ ആളാണ് തെറിച്ച് വിമാനത്താവളത്തിനു തൊട്ടടുത്തുളള ഗാര്‍ഡനിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. ലാന്‍ഡിംഗ് വീല്‍ പിന്നിലേക്ക് എടുത്തപ്പോള്‍ വിമാനത്തില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത ആള്‍ അപകടത്തില്‍പ്പെട്ടെന്നാണ് കരുതുന്നത്. വീലിന് അടിയിലാവാം ഇയാള്‍ ഒളിച്ചിരുന്നുതെന്നും സംശയിക്കുന്നു.

താൻ പറയുന്നതിനോട് മോദിക്ക് താൽപര്യമില്ല, ചൈനയ്ക്ക് പോകുന്നു! അതൃപ്തി പരസ്യമാക്കി സുബ്രഹ്മണ്യൻ സ്വാമിതാൻ പറയുന്നതിനോട് മോദിക്ക് താൽപര്യമില്ല, ചൈനയ്ക്ക് പോകുന്നു! അതൃപ്തി പരസ്യമാക്കി സുബ്രഹ്മണ്യൻ സ്വാമി

ഗാര്‍ഡന്റെ ഉടമ ഈ സംഭവത്തിന് സാക്ഷിയായി. ഭയന്നു പോയ ഗാര്‍ഡന്‍ ഉടമയാണ് പൊലിസില്‍ വിവരം അറിയിച്ചത്. ഗാര്‍ഡന്‍ ലോണിലേക്ക് മുഖമടിച്ചു വീണ ആള്‍ നീല ഷര്‍ട്ടും ജീന്‍സും ആണ് ധരിച്ചിരുന്നത്. കാഴ്ച ഭികരമായിരുന്നവെന്ന് ദ്യക്‌സാക്ഷികള്‍ പറയുന്നു. വലിയ ശബ്ദത്തോടെയാണ് വീണത്. ഗാര്‍ഡനില്‍ ഉണ്ടായിരുന്നവര്‍ക്ക് അപകടം ഉണ്ടായിട്ടില്ല. സംഭവത്തെ ദൗര്‍ഭാഗ്യകരം എന്നാണ് വിമാനക്കമ്പിനി അധികൃതര്‍ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ്- കെനിയന്‍ അധികാരികളുമായി ചേര്‍ന്ന് ഇക്കാര്യം പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 3.50 നായിരുന്നു കെനിയന്‍ എയര്‍വെയിസ് ഹിത്രു എയര്‍പോര്‍ട്ടിലെത്തിയത്.

flight11-15

മരിച്ച ആളിനെപ്പറ്റിയുളള വിവരങ്ങള്‍ ലഭ്യമല്ല. പോസ്റ്റമോര്‍ട്ടം നടപടികള്‍ നടത്തുമെന്ന് സ്‌ക്കോട്ട്‌ലാന്‍ഡ് പൊലിസ് പറഞ്ഞു. ആളിനെപ്പറ്റി കൂടുതല്‍ അറിയാനുളള ശ്രമത്തിലാണ് പൊലിസ്. അട്ടിമറി ആണോ എന്നതില്‍, തുടക്കത്തില്‍ ഉയര്‍ന്ന സംശയം ഇപ്പോഴില്ല എന്നാണ് അറിയുന്നത്. മരണത്തില്‍ സംശയകരമായതൊന്നും കണ്ടെത്താനായിട്ടില്ല. സംഭവിച്ചത് എന്തെന്നുളള അന്വേഷണം നടക്കുകയാണ്. അനധികൃതമായി വിമാനത്തില്‍ കയറി യാത്ര ചെയ്യാന്‍ ശ്രമിച്ചതാണ് മരണപ്പെട്ടാന്‍ കാരണം എന്ന നിഗമനത്തിലാണ് പൊലിസ്.

ലാന്‍ഡിംഗ് ഗിയറില്‍ നിന്നാണ് വീണതെന്നും കരുതുന്നു. നെയ്‌റോബിയില്‍ നിന്നും ഹിത്രു വരെ ഏതാണ്ട 4,250 മൈല്‍ യാത്രയാണ് 50 മിനിറ്റു കൊണ്ട് വിമാനം പിന്നിടുന്നത്. ലണ്ടനിലെത്തിയപ്പോള്‍ ലീന്‍ഡിംഗ് ഗിയര്‍ താഴ്ത്തിയതോടെ തെറിച്ചു വീണതാവാം എന്നാണ് നിഗമനം. സമാനമായ സംഭവം അംഗോളയില്‍ നിന്ന് ഹിത്രുവിലേക്കുളള മറ്റൊരു വിമാനത്തിലും ഉണ്ടായി. 2012 സെപ്തംബറിലായിരുന്നു, 30 വയസുണ്ടായിരുന്ന മൊസംബിക്കാരനായ ജോസ് മതഡ വിമാനത്തില്‍ നിന്ന് തെറിച്ചു വീണ് മരിച്ചത്.

English summary
Body slips Kenya Airways plane into London garden just before landing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X