കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

143 യാത്രക്കാരുമായി യുഎസ് വിമാനം ഫ്ലോറിഡയിലെ നദിയിൽ വീണു; 21 പേർക്ക് പരുക്ക്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടൺ: 143 യാത്രക്കാരുമായി ഗ്വാണ്ടനാമോയില്‍ നിന്നും വന്ന ബോയിംഗ് 737 വിമാനം ഫ്‌ളോറിഡയിലെ ജാക്‌സണ്‍ വില്ലേയ്ക്ക് സമീപം സെന്റ് ജോണ്‍സ് പുഴയിലേക്ക് മറിഞ്ഞു. പ്രദേശിക സമയം രാത്രി 9 30നാണ് അപകടമുണ്ടായത്. നാവിക വിമാനത്താവളത്തില്‍ ലാന്റ് ചെയ്യവെ തെന്നി മാറിയാണ് അപകടം. ആളപായമില്ലെന്നും 21 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പ്രാഥമിക വിവരം.

ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്നും നിസ്സാര പരിക്കേറ്റ 21 പേരുടെ നില ഭേദമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല ഷെര്‍ഫ് ഓഫീസര്‍ ട്വിറ്ററില്‍ അറിയിച്ചു.

കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക്കത്ത്, വിവാദം!!കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക്കത്ത്, വിവാദം!!

flight

വിമാനം നദിയില്‍ മുങ്ങിയിട്ടില്ലെന്നും ഇതിന്റെ ചിത്രങ്ങളും ട്വീറ്റിനോടൊപ്പം അദ്ദേഹം പുറത്തുവിട്ടു. 136 യാത്രക്കാരും 7 ക്രൂ മെമ്പര്‍മാരും അടങ്ങുന്ന വിമാനം ഗ്വാണ്ടനാമോയിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്നു.

യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത വിമാനമായിരുന്നു ബോയിംഗ് 737. വിമാനത്തില്‍ നിന്ന് ഇന്ധനം നദിയില്‍ കലരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
A Boeing 737 commercial jet with 143 people onboard slid in a river after a landing on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X