സ്റ്റാര്‍ലൈനര്‍ വിക്ഷേപണം വിജയകരം; വീണ്ടും ചരിത്രം കുറിച്ച് സുനിത വില്യംസ്
ന്യൂയോര്‍ക്ക്: നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരം. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ആണ് പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശ പേടകം പറത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത എന്ന നേട്ടവും സുനിത വില്യംസ് ഇതോടെ സ്വന്തമാക്കി. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് ഇത്.
ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ്-41 ല്‍ നിന്ന് രാത്രി 8:22 നാണ് പേടകം പറന്നുയര്‍ന്നത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്. സ്റ്റാര്‍ലൈനറിന് ശരിയായ ഭ്രമണപഥം ലഭിച്ചിട്ടുണ്ട് ഒരു ദിവസത്തിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. നിലവില്‍ യുഎസിന് ഒരേസമയം ഭ്രമണപഥത്തില്‍ മൂന്ന് ക്രൂഡ് ബഹിരാകാശ വാഹനങ്ങളുണ്ട്.

ബോയിംഗ് സ്റ്റാര്‍ലൈനര്‍, സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്നിവയാണ് അവ. ഏകദേശം 10 ദിവസത്തെ ദൗത്യമാണ് സ്റ്റാര്‍ലൈനറിന്റേത്. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. സ്റ്റാര്‍ലൈനര്‍ ഷെഡ്യൂളിലും ബജറ്റിലും വളരെ പിന്നിലാണ്.
ബോയിംഗിന്റെ വ്യോമയാന ബിസിനസില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതിന്റെ ബഹിരാകാശ ബിസിനസിലേക്ക് വ്യാപിച്ചിരിക്കാം എന്ന് റിപ്പോര്‍ട്ടുണ്ട്. 2014-ല്‍ നാസ അതിന്റെ നിര്‍മ്മാണത്തിനായി 4.2 ബില്യണ്‍ ഡോളറിന്റെ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഒരു വിജയകരമായ മനുഷ്യ ബഹിരാകാശ യാത്ര പോലും കമ്പനി നടത്തിയിട്ടില്ല.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വനിതയാണ് സുനിത വില്യംസ്, 322 ദിവസം. ബഹിരാകാശത്ത് ഒരു വനിത നടന്നതിന്റെ റെക്കോര്‍ഡും (50 മണിക്കൂര്‍ 40 മിനിറ്റ്) സുനിതയുടെ പേരിലായിരുന്നു. പിന്നീട് പെഗ്ഗി വൈറ്റ്സണ്‍ (60 മണിക്കൂറും 21 മിനിറ്റും) ഈ റെക്കോഡ് തിരുത്തി. സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമാണ് ബോയിംഗ് സ്റ്റാര്‍ലൈനറിലെ യാത്രികര്‍.
അതേസമയം അല്പം ആശങ്കയുണ്ടെന്നും എന്നാല്‍ നാസയിലെയും ബോയിംഗിലെയും എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ച പുതിയ ബഹിരാകാശ പേടകത്തില്‍ പറക്കുന്നതില്‍ തനിക്ക് അസ്വസ്ഥതയില്ലെന്നും സുനിത വില്യംസ് ദൗത്യത്തിന് പുറപ്പെടുന്നതിന് മുന്‍പ് പറഞ്ഞു. താന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുമ്പോള്‍ അത് വീട്ടിലേക്ക് മടങ്ങുന്നതുപോലെയാകും എന്നും സുനിത വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications