കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴുങ്ങിയ മുട്ട പഴയരീതിയിലാക്കാമെന്ന് പഠനം

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: നിങ്ങളറിഞ്ഞോ...പുഴുങ്ങിയ മുട്ട പഴയരീതിയില്‍ ആക്കാമെന്ന് കണ്ടെത്തല്‍. മുട്ട പുഴുങ്ങുന്നത് കഴിക്കാനല്ലേ, പിന്നെ എന്തിനാ മുട്ടയെ പഴയ പോലെ ആക്കുന്നത് എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എങ്കിലും ഒരു രസമല്ലേ.. നിങ്ങള്‍ ഒരു മുട്ടയെ പുഴുങ്ങിയാല്‍ അയ്യോ ആ മുട്ട പുഴുങ്ങണ്ടായിരുന്നു എന്നു തോന്നിയാല്‍ മാറ്റാമല്ലോ. തമാശയാക്കണ്ട കാര്യമല്ല കെട്ടോ. പഠനങ്ങള്‍ കണ്ടെത്തിയ കാര്യമാണിത്.

നിലവില്‍ മുട്ട പുഴുങ്ങിയാല്‍ അത് എന്നും പുഴുങ്ങിയ പോലെ തന്നെ. എന്നാല്‍ ആ കാലമൊക്കെ മാറി എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പുഴുങ്ങിയ മുട്ട വീണ്ടും പഴയ രീതിയിലാക്കാമെന്നാണ് യുഎസിലേയും ഓസ്‌ട്രേലിയയിലേയും ഗവേഷകര്‍ പറയുന്നത്. ഈ മാറ്റം ഭാവിയില്‍ പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

egg

പുഴുങ്ങിയ മുട്ടയുടെ വെള്ളക്കരു പഴയ രൂപത്തിലാക്കാന്‍ പറ്റിയാല്‍ കാന്‍സര്‍ ചികിത്സയിലും ബയോടെക്‌നോളജിയിലും ഫുഡ് പ്രോസസിംഗിലും ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാഴായി പോകുന്ന പ്രോട്ടീന്‍ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുന്നത് ശാസ്ത്രീയപരവും നിര്‍മ്മാണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

പുതിയ പരീക്ഷണം കാന്‍സര്‍ ആന്റിബോഡി നിര്‍മ്മാണത്തിന് ഭാവിയില്‍ ചെലവു കുറയ്ക്കാന്‍ സഹായകമാകുമെന്നും വിലയിരുത്തുന്നു. യുഎസും ഓസ്‌ട്രേലിയയും സംയുക്തമായാണ് ഈ പരീക്ഷണം വിജയകരമാക്കിയത്. പഠനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കെംബയോകെം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
US and Australia scientific research said boiled egg can revert back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X