എന്നെ നേരിടാന്‍ വൈകിപ്പോയെന്ന് ആഫ്രിക്കയോട് ബൊക്കോഹറാം
അബൂജ: ആഫ്രിക്കന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ബൊക്കോ ഹറാം. നൈജീരിയയിലെ ബാഗയില്‍ രണ്ടായിരം പേരെ കൂട്ടക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തവും സംഘടന ഏറ്റെടുത്തു.
ബൊക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷെക്കാവുവിന്റേതായി പുറത്തുവിട്ട വീഡിയോയിലാണു ഭീഷണി. ''എന്നെ നേരിടാന്‍ നിങ്ങള്‍ വൈകിപ്പോയി'' എന്നാണു വീഡിയോയിലെ മുന്നറിയിപ്പ്.

ആഫ്രിക്കന്‍ യൂണിയനിലെ 13 രാജ്യങ്ങള്‍ സമ്മേളിച്ചു ബൊക്കോ ഹറാമിനെതിരേ സംയുക്തസേന രൂപീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഈ ഭീഷണി. നൈജറിന്റെ തലസ്ഥാനമായ ന്യാമേയിലായിരുന്നു നേതൃയോഗം. നൈജീരിയ, കാമറൂണ്‍, ചാഡ്, നൈജര്‍ തുടങ്ങി ബൊക്കോ ഹറാം ആക്രമണങ്ങള്‍ നടന്ന രാജ്യങ്ങളുടെ നേതാക്കളാണു പങ്കെടുത്തത്.
വടക്കന്‍ ആഫ്രിക്കയിലെ നൈജീരിയയിലാണു ബൊക്കോ ഹറാമിന്റെ ആക്രമണങ്ങള്‍ കൂടുതലായി നടന്നിട്ടുള്ളത്. എകെ-47 റൈഫിളും തൂക്കിയിട്ട്, മുഖംമൂടി ധാരികളുടെ മധ്യത്തില്‍ നില്ക്കുന്ന രീതിയിലാണു വീഡിയോയില്‍ ഷെക്കാവുവിന്റെ ദൃശ്യം. യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ച ട്രക്കുകള്‍ സമീപത്തുണ്ടായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications