കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ നേരിടാന്‍ വൈകിപ്പോയെന്ന് ആഫ്രിക്കയോട് ബൊക്കോഹറാം

  • By Aswathi
Google Oneindia Malayalam News

അബൂജ: ആഫ്രിക്കന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ബൊക്കോ ഹറാം. നൈജീരിയയിലെ ബാഗയില്‍ രണ്ടായിരം പേരെ കൂട്ടക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തവും സംഘടന ഏറ്റെടുത്തു.

ബൊക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷെക്കാവുവിന്റേതായി പുറത്തുവിട്ട വീഡിയോയിലാണു ഭീഷണി. ''എന്നെ നേരിടാന്‍ നിങ്ങള്‍ വൈകിപ്പോയി'' എന്നാണു വീഡിയോയിലെ മുന്നറിയിപ്പ്.

ap-abubakar-shekau

ആഫ്രിക്കന്‍ യൂണിയനിലെ 13 രാജ്യങ്ങള്‍ സമ്മേളിച്ചു ബൊക്കോ ഹറാമിനെതിരേ സംയുക്തസേന രൂപീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഈ ഭീഷണി. നൈജറിന്റെ തലസ്ഥാനമായ ന്യാമേയിലായിരുന്നു നേതൃയോഗം. നൈജീരിയ, കാമറൂണ്‍, ചാഡ്, നൈജര്‍ തുടങ്ങി ബൊക്കോ ഹറാം ആക്രമണങ്ങള്‍ നടന്ന രാജ്യങ്ങളുടെ നേതാക്കളാണു പങ്കെടുത്തത്.

വടക്കന്‍ ആഫ്രിക്കയിലെ നൈജീരിയയിലാണു ബൊക്കോ ഹറാമിന്റെ ആക്രമണങ്ങള്‍ കൂടുതലായി നടന്നിട്ടുള്ളത്. എകെ-47 റൈഫിളും തൂക്കിയിട്ട്, മുഖംമൂടി ധാരികളുടെ മധ്യത്തില്‍ നില്‍ക്കുന്ന രീതിയിലാണു വീഡിയോയില്‍ ഷെക്കാവുവിന്റെ ദൃശ്യം. യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ച ട്രക്കുകള്‍ സമീപത്തുണ്ടായിരുന്നു.

English summary
Boko Haram takes responsibility for the attack on Baga, and warns Nigeria and its neighbours that they will not stop, saying Baga was 'not much'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X