കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം തീവ്രവാദം വീണ്ടും, 2000 പേരെ കൊന്നുതള്ളി

Google Oneindia Malayalam News

കാനോ: ബൊക്കോ ഹറാം ഭീകരര്‍ നൈജീരിയയില്‍ 2000 പേരെ കൂട്ടക്കൊല ചെയ്തു. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി പോരാടുന്ന തീവ്രവാദികള്‍ കഴിഞ്ഞ ഒരാഴ്ചയായി നൈജീരിയയില്‍ ആക്രമണ പരമ്പരകള്‍ നടത്തുകയാണ്. 2009 ല്‍ ആക്രമണങ്ങള്‍ തുടങ്ങിയ ബൊക്കോ ഹറാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ നൈജീരിയയിലെ ബാഗ നഗരത്തിലാണ് വെള്ളിയാഴ്ച ബൊക്കോ ഹറാം തീവ്രവാദികള്‍ അഴിഞ്ഞാടിയത്. തോക്കുകള്‍, ഗ്രനേഡ്, റോക്കറ്റ് പ്രൊപ്പല്ലര്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. കൂട്ടമായി പട്ടണത്തിലെത്തിയ ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ബൊക്കോ ഹറാം തീവ്രവാദികളുടെ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വെള്ളിയാഴ്ച ബാഗയില്‍ നടന്നത്.

boko-haram

ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വീടുകളില്‍ കയറി ഒളിച്ചവരെ വീടിന് തീയിട്ട് ചുട്ടുകൊന്നു. മരിച്ച ബന്ധുക്കളുടെ മൃതദേഹം പോലും ഉപേക്ഷിച്ച് ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ജീവരക്ഷാര്‍ഥം ചുരുങ്ങിയത് 30000 പേരെങ്കിലും വീടുകള്‍ കളഞ്ഞ് ഓടിപ്പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൈജീരിയയില്‍ ബാഗ അടക്കം 17 പട്ടണങ്ങള്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ പിടിച്ചെടുത്ത് കഴിഞ്ഞു.

ബാഗ ഉള്‍പ്പെടുന്ന ബോര്‍ണോ സംസ്ഥാനത്ത് മറ്റൊരു സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 10 വയസ്സുകാരിയായ ചാവേറാണ് ഇവിടെ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ബൊക്കോ ഹറാം ഭീകരരുടെ ആക്രമണത്തില്‍ പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 10 ലക്ഷത്തോളം പേര്‍ ഓടിപ്പോയി. പാരീസിലെ മാഗസിന്‍ ഓഫീസില്‍ മുസ്ലിം തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരരുടെ ഈ തേര്‍വാഴ്ച.

English summary
Members of the deadly Boko Haram group have killed at least 2000 people in Baga, northeast Nigeria's Borno state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X