ബോക്കോ ഹറാം; അഞ്ചിലൊന്ന് ചാവേറുകളും കുട്ടികളെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ബോക്കോ ഹറാമിന്റെ ചാവേറുകളില്‍ അഞ്ചിലൊന്നും കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടയില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ബോക്കോ ഹറാമിന്റെ ചാവേറാക്രമണം പത്തിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവരില്‍ പലരും മയക്കുമരുന്നിന് അടിമകളാണെന്നും യൂണിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചാവേറാക്രമണത്തില്‍ കൂടുതലും പെണ്‍കുട്ടികളെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടായിരത്തോളം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബോക്കോ ഹറാം തട്ടികൊണ്ടുപോയിരുന്നു. നൈജീരിയ, കാമറൂണ്‍, ചാഡ്, നൈജര്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ നടത്തുന്ന ആക്രമണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് മുതല്‍ നാല്പ്പത്തിനാല് വരെ വര്‍ദ്ധിച്ചിരുന്നു.

തട്ടികൊണ്ടുപോയ കുട്ടികളെ പലരെയും പാചകക്കാരായും ലൈംഗീക അടിമകളായും പോരാളികളായും ഇവര്‍ ഉപയോഗിക്കുന്നു. ഇവരെ ചാവേറുകളായി ഉപയോഗിക്കുന്നത് നൈജീരിയയിലും പരിസര പ്രദേശങ്ങളിലും ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭീകരില്‍ നിന്ന് രക്ഷപ്പെട്ടവരോ അവര്‍ തന്നെ മോചിപ്പിച്ചവരോ ആയ കുട്ടികള്‍ കടുത്ത സുരക്ഷ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.
ഈ കുട്ടികള്‍ ഭീകരരുടെ ഇരകളാണെന്ന് യൂണിസെഫ് പശ്ചിമമധ്യ ആഫ്രിക്കയിലെ റീജ്യണല്‍ ഡയറക്ടര്‍ മാനുവല്‍ ഫോണ്ടെയ്ന് പറഞ്ഞു. കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ചതിയില്‍പെടുത്തി നയിക്കുന്നത് നൈജീരിയയെയും അയല്‍രാജ്യങ്ങളെയും കടുത്ത് ആശങ്കയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications