കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോക്കോ ഹറാം; അഞ്ചിലൊന്ന് ചാവേറുകളും കുട്ടികളെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ലണ്ടന്‍: ബോക്കോ ഹറാമിന്റെ ചാവേറുകളില്‍ അഞ്ചിലൊന്നും കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടയില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ബോക്കോ ഹറാമിന്റെ ചാവേറാക്രമണം പത്തിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവരില്‍ പലരും മയക്കുമരുന്നിന് അടിമകളാണെന്നും യൂണിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചാവേറാക്രമണത്തില്‍ കൂടുതലും പെണ്‍കുട്ടികളെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടായിരത്തോളം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബോക്കോ ഹറാം തട്ടികൊണ്ടുപോയിരുന്നു. നൈജീരിയ, കാമറൂണ്‍, ചാഡ്, നൈജര്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ നടത്തുന്ന ആക്രമണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് മുതല്‍ നാല്‍പ്പത്തിനാല് വരെ വര്‍ദ്ധിച്ചിരുന്നു.

Boko Haram

തട്ടികൊണ്ടുപോയ കുട്ടികളെ പലരെയും പാചകക്കാരായും ലൈംഗീക അടിമകളായും പോരാളികളായും ഇവര്‍ ഉപയോഗിക്കുന്നു. ഇവരെ ചാവേറുകളായി ഉപയോഗിക്കുന്നത് നൈജീരിയയിലും പരിസര പ്രദേശങ്ങളിലും ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭീകരില്‍ നിന്ന് രക്ഷപ്പെട്ടവരോ അവര്‍ തന്നെ മോചിപ്പിച്ചവരോ ആയ കുട്ടികള്‍ കടുത്ത സുരക്ഷ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.

ഈ കുട്ടികള്‍ ഭീകരരുടെ ഇരകളാണെന്ന് യൂണിസെഫ് പശ്ചിമമധ്യ ആഫ്രിക്കയിലെ റീജ്യണല്‍ ഡയറക്ടര്‍ മാനുവല്‍ ഫോണ്ടെയ്ന്‍ പറഞ്ഞു. കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ചതിയില്‍പെടുത്തി നയിക്കുന്നത് നൈജീരിയയെയും അയല്‍രാജ്യങ്ങളെയും കടുത്ത് ആശങ്കയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Boko Haram’s use of child suicide bombers has increased 10-fold in the past year, a new report has warned.Nearly one in five suicide attacks orchestrated by the Islamist group are now carried out by children who are often drugged, according to a Unicef report, which also says more than 75 per cent are performed by girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X