ബോക്കൊ ഹറാം തീവ്രവാദികള്‍ ഐസിസിന്റെ പാതയില്‍, സൈനികന്റെ കഴുത്തറക്കുന്ന വീഡിയോ പുറത്ത് വിട്ടു
ഐസിസ് തീവ്രവാദികളുടെ പാത പിന്തുടര്‍ന്ന് ബോക്കൊ ഹറാം തീവ്രവാദികളും. എതിരാളിയുടെ കഴുത്തറക്കുന്ന ആദ്യ വീഡിയോ ബൊക്കൊ ഹറാം തീവ്രവാദികള്‍ പുറത്ത് വിട്ടു.
ഐ.എസിന്റെ വീഡിയോകളിലേ പോലെ മുട്ടുകുത്തി നില്‍ക്കുന്ന എതിരാളിയുടെ കഴുത്ത് പിന്നില്‍ നിന്ന് അറക്കുന്ന വീഡിയോയാണ് ബൊക്കൊ ഹറാമും പുറത്ത് വിട്ടിരിക്കുന്നത്.

10മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആഫ്രിക്കന്‍ യൂണിയന്റെ സൈനികന്റെ കഴുത്തറക്കുന്ന വീഡിയോയാണ് ബൊക്കൊ ഹറാം പുറത്ത് വിട്ടിരിക്കുന്നത്. 'കില്‍ ആന്റ് ബി കില്‍' എന്ന പേരിലാണ് ബൊക്കൊ ഹറാം വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
സായുധരായി നില്‍ക്കുന്ന ബൊക്കൊ ഹറാം തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തുന്നതിന്റെയും വാഹനങ്ങളില്‍ സഞ്ചരിച്ച് നൈജീരിയന്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.












Click it and Unblock the Notifications