തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു
ലാഗോസ് : നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വിവാഹം കഴിപ്പിച്ചതായി ഭീകരസംഘടനയായ ബൊക്കോ ഹറാം. ഭീകരര്‍ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ കാര്യം മറന്നേക്കാനും ഈ യുദ്ധത്തില്‍ തിരിച്ചുപോക്കില്ലെന്നും വീഡിയോയില്‍ പറയുന്നു. സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടെന്ന വാദം ഭീകരര്‍ തളളി. വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഒക്ടോബര്‍ 17നാണ് പ്രതിരോധസേനാ തലവന്‍ മാധ്യമങ്ങളെ അറിയിച്ചത്.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ഇവര്‍ പറയുന്നു. ഏപ്രിലിലാണ് ബൊര്‍ണോയിലെ ചിബോക്ക് നഗരത്തില്‍ നിന്ന് ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications