കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അരിവാള്‍ ചുറ്റിക യേശുക്രിസ്തു',പോപ്പിന് 'കമ്യൂണിസ്റ്റ് ക്രിസ്തുവിനെ' നല്‍കി ബൊളീവിയന്‍ പ്രസിഡന്‍റ്

Google Oneindia Malayalam News

സുക്രേ: ലാറ്റിനമേരിയ്ക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബൊളീവിയയില്‍ എത്തിയ പോപ്പ് ഫ്രാന്‍സിസിന് ബൊളീവിയന്‍ പ്രസിഡന്റ് നല്‍കിയ സമ്മാനം പാശ്ചാത്യ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാവുന്നു. അരിവാള്‍ ചുറ്റികയില്‍ തറച്ച ക്രിസ്തുവിന്റെ രൂപമാണ് പ്രസിഡന്റ് ഇവോ മൊറെയ്ല്‍സ് പോപ്പിന് സമ്മാനമായി നല്‍കിയത്.

ഇടതുപക്ഷക്കാരനായ നേതാവില്‍ നിന്നും ഇത്തരമൊരു സമ്മാനം സ്വീകരിച്ച പോപ്പിന്റെ നിലപാടിനെ വിമര്‍ശിച്ച് യാഥാസ്ഥിതിക കത്തോലിക്കന്‍ വിഭാഗക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.കിട്ടിയ സമ്മാനം വളരെ അതിയശയത്തോടെ നോക്കിയ പോപ്പ് അല്‍പ്പ സമയത്തിനകം സമ്മാനം പ്രസിഡന്‍റിന്‍റെ സഹായിക്ക് തിരിച്ച് നല്‍കി.

Bolivia Gift

അരിവാള്‍ ചുറ്റികയില്‍ തറച്ച ക്രിസ്തുവിന്റെ രൂപം വിവാദമായെങ്കിലും താന്‍ നല്‍കിയ സമ്മാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണ് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം. യാഥാസ്ഥിതിക കത്തോലിക്ക സഭയോട് വിയോജിപ്പ് പുലര്‍ത്തിയ മൊറാലിസ് ഫ്രാന്‍സി മാര്‍പാപ്പയ്ക്ക് ശേഷമാണ് സഭയുമായി അടുക്കുന്നത്. ദരിദ്രര്‍ക്കായി ശബ്ദമുയര്‍ത്തിയ മാര്‍പാപ്പയുടെ ആരാധകനാണ് ബൊളീവിയന്‍ പ്രസിഡന്റ്. മൊറാലിസിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ ബൊളീവിയയില്‍ എത്തിയത്.

English summary
Vatican bewildered by Bolivia's 'communist crucifix' gift to Pope Francis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X