ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചു
ലാപാസ്: ഇസ്രായേല്‍ സൈന്യം പാലസ്തീനിലെ ഗാസയില്‍ നടത്തുന്ന കൂട്ടുക്കുരുതിക്കെതിരെ ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും മൗനം പാലിച്ചപ്പോള്‍ ഇതാ ലാറ്റിനമേരിക്കയില്‍ നിന്നൊരു രാജ്യം ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ലാറ്റിനമേരിക്കയിലെ കുഞ്ഞന്‍ രാജ്യമായ ബൊളീവിയ ആണ് ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് നേരിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ പൗരന്മാരെ രാജ്യത്ത് നിന്ന് വിലക്കുകയും ചെയ്തു ഇവോ മൊറാലസ്. ഇസ്രായേലികള്‍ക്കുള്ള വിസ നല്കുവാനുള്ള കരാറുകള്‍ റദ്ദാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിസാ പരിഗണനയില്‍ ഇസ്രായേല്‍ ഇനിമുതല്‍ ഗ്രൂപ്പ് 3 രാജ്യങ്ങളിലാണ് ഉള്‍പ്പെടുക.

ലോക രാജ്യങ്ങള്‍ ഇസ്രായേലിന്റെ ചെയ്തിയെ വിമര്‍ശിക്കാത്തതില്‍ മൊറാലസ് പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിന്റെ മുഖം വികൃതമായി. അവര്‍ക്ക് മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമം പാലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും ബൊളീവിയന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഇതാദ്യമായല്ല ബൊളീവിയ ഇസ്രായേലിനെതിരെ തിരിയുന്നത്. 2009ലെ ഗാസ ആക്രമണത്തിലും ഇസ്രായേലിനെതിരെ ബൊളീവിയ രംഗത്തെത്തിയിരുന്നു. മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, ചിലി, പെറു, ഇക്വഡോര്‍ തുടങ്ങിയവര്‍ തങ്ങളുടെ അംബാസിഡര്‍മാരെ ഇസ്രായേലില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇതുവരെ ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിക്കാന്‍ തയ്യാറായിട്ടില്ല.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications