Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടന്റെ ഭാര്യയ്‌ക്കെതിരെ കള്ളക്കടത്ത് കേസ്

സിഡ്‌നി: പ്രമുഖ ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ ഭാര്യയും നടിയുമായ അംബര്‍ ഹേര്‍ഡിനെതിരെ കള്ളക്കടത്ത് കേസ്. ഓസ്‌ട്രേലിയയിലേക്ക് അനുവാദമില്ലാതെ നായ്ക്കളെ കടത്തിയെന്നാണ് നടിക്കെതിരെയുള്ള കേസ്. ഏപ്രിലിലാണ് നടി രണ്ടു വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ ബ്രിസ്‌ബേനിലേക്ക് കടത്തിയതായി ആരോപിക്കപ്പെടുന്നത്.

നായ്ക്കളെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയതിനും തെറ്റായ രേഖകള്‍ ഹാജരാക്കിയതിനും രണ്ടു കേസുകള്‍ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റം തെളിയുകയാണെങ്കില്‍ ഏകദേശം 48,000 ഡോളര്‍ പിഴയും ഹേര്‍ഡിന് ലഭിച്ചേക്കാം.

johnnydepp-amberheard

അതേസമയം, ജോണി ഡെപ്പിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന കാര്യത്തില്‍ പ്രോസിക്യൂട്ടര്‍ മറുപടി പറഞ്ഞില്ല. ഡെപ്പിന്റെ സ്വകാര്യ ജെറ്റിലായിരുന്നു നായ്ക്കളെ ഓസ്‌ട്രേലിയയില്‍ എത്തിച്ചത്. ക്യൂന്‍സ്‌ലാന്‍ഡ് കോടതിയില്‍ സപ്തംബര്‍ 7ന് നേരിട്ട് ഹാജരാകാന്‍ ഹേര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫ്രൈഡെ നൈറ്റ് ലൈറ്റ്‌സ്, മാജിക് മൈക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് അംബര്‍ ഹേര്‍ഡ്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സീരിസ് ചിത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ടപാത്രമാണ് ജോണി ഡെപ്പ്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സീരിസില്‍ പെടുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ജോണി ഡെപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+