കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലിയന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിക്ക് കൊറോണ... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശങ്ക!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊനാരോയുടെ പ്രസ് സെക്രട്ടറി ഫാബിയോ വെയ്ന്‍ഗാര്‍ട്ടന് കൊറോണ സ്ഥിരീകരിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ് ഇതില്‍ ആശങ്ക വര്‍ധിച്ചിരിക്കുന്നത്. ട്രംപിനൊപ്പം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഭക്ഷണം കഴിച്ചത്. മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഇയാള്‍ ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതേ ചടങ്ങില്‍ ബോല്‍സൊനാരോയും പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ പ്രതിരോധ മന്ത്രി അസെവെഡോ, വിദേശ കാര്യ മന്ത്രി ഏണസ്‌റ്റോ അറൗജോ, വ്യവസായ സുരക്ഷാ മന്ത്രി അഗസ്‌റ്റോ ഹെലോനോ എന്നിവരുമുണ്ടായിരുന്നു.

1

ഫ്‌ളോറിഡയില്‍ വെച്ചായിരുന്നു വെയ്ന്‍ഗാര്‍ട്ടന്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതേ കൂടിക്കാഴ്ച്ചയില്‍ വെച്ചാണ് കൊറോണയില്‍ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പറഞ്ഞത്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ ട്രംപ് നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ബൊല്‍സൊനാരോയും കടുത്ത നിരീക്ഷണത്തിലാണ്. പ്രസ് സെക്രട്ടറിയുമായി നിരന്തരം ഇടപഴകുന്നത് കൊണ്ട് ബോല്‍സൊനോരോയ്ക്കും രോഗം വരാനാണ് സാധ്യത.

അതേസമയം വെയ്ന്‍ഗാര്‍ട്ടനൊപ്പം ട്രംപ് നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ ബോല്‍സൊനാരോ ഔദ്യോഗിക യാത്രകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. ബ്രസീല്‍ പ്രസിഡന്റ് സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും സൂചനയുണ്ട്. വീട്ടില്‍ തന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്. യുഎസ് പ്രസിഡന്റ് ആരോഗ്യ സംരക്ഷണത്തിനായി മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ ഇതുവരെ 1390 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 38 പേര്‍ യുഎസ്സില്‍ മരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളില്‍ കൂടി അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. സിയാറ്റിലും സാന്‍ഫ്രാന്‍സിസ്‌കോയുമാണ് ഈ തീരുമാനമെടുത്തത്. ഇവിടെ സ്‌കൂളുകളൊക്കെ അടച്ചിരിക്കുകയാണ്. പ്രമുഖമായ ബാസ്‌കറ്റ് ബോല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓക്‌ലന്‍ഡിലും കാലിഫോര്‍ണിയയിലും സമാന സാഹചര്യമാണ് ഉള്ളത്. ലോസ്ആഞ്ജലസ് മേഖലയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
യുവന്റസ് താരത്തിന് കൊറോണ | Oneindia Malayalam

ഒന്നരക്കോടി ആളുകള്‍ വരെ വൈറസ് ബാധയേല്‍ക്കാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതേസമയം സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്നും, സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സുരക്ഷാ അധികൃതര്‍ ആവശ്യപ്പെടുന്നതുമെന്ന് ന്യൂയോര്‍ക്ക് ഗവണര്‍ പറഞ്ഞു. യുഎസ്സില്‍ ട്രംപ് ഭരണകൂടത്തിന് വേണ്ട വിധത്തില്‍ കൊറോണയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനം.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!

English summary
bolsonaro aide tests positive for coronavirus days after trump meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X