കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലിന്റെ ഏറ്റവും വലിയ ഭീഷണി.... മെഡിക്കല്‍ ജേണലിന്റെ മുന്നറിയിപ്പ്, കൊറോണയല്ല മറ്റൊന്ന്!!

Google Oneindia Malayalam News

റിയോ ഡി ജനീറോ: ബ്രസീല്‍ അതിജീവിക്കേണ്ടത് കൊറോണവൈറസിനേക്കാളും വലിയ ഭീഷണിയെയാണെന്ന് മെഡിക്കല്‍ ജേണല്‍ ലാന്‍സറ്റ്. രാജ്യത്തെ ഏറ്റവും വലിയ ഭീഷണി ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ തന്നെയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ദുര്‍ബലമാക്കുന്നത് പ്രസിഡന്റാണെന്നും ലാന്‍സറ്റ് ആരോപിച്ചു. ബ്രസീലില്‍ മരണനിരക്ക് നിയന്ത്രണം വിട്ട് കുതിക്കുന്നതിനിടെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വിപണി എത്രയും പെട്ടെന്ന് തുറക്കാനുള്ള ശ്രമത്തിലായിരുന്നു ബൊല്‍സൊനാരോ. ഇതിനിടയില്‍ ആരോഗ്യ മന്ത്രിയെ പുറത്താക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണ്.

1

കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റിന്റെ പ്രവര്‍ത്തനം വളരെ മോശമാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്ന അദ്ദേഹത്തിന്റെ രീതി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. രാജ്യം ഇപ്പോള്‍ കൊറോണവൈറസിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 10,222 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 751 മരണങ്ങളും സംഭവിച്ചു. മരണനിരക്കിലെ റെക്കോര്‍ഡാണിത്. വളരെ ലാഘവത്തോടെയാണ് ബൊല്‍സൊനാരോ വൈറസ് നിയന്ത്രണത്തെ കണ്ടത്. ബ്രസീലില്‍ കാര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രസീലില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മാന്‍ഡേറ്റയെ പുറത്താക്കിയ ബൊല്‍സൊനാരോയുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് ലാന്‍സെറ്റ് പറയുന്നു. രാജ്യത്തെ ഏറ്റവും പോപ്പുലറായ മന്ത്രിയായിരുന്നു മാന്‍ഡേറ്റ. വിപണി പെട്ടെന്ന് തുറക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. പ്രസിഡന്റുമായി നിരവധി തവണ അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നീതി ന്യായ വകുപ്പ് മന്ത്രി സെര്‍ജിയോ മോറോയും രാജിവെച്ചിരുന്നു. ബോല്‍സൊനാരോയുടെ ഇടപെടല്‍ നിയമവകുപ്പില്‍ വര്‍ധിക്കുന്നുവെന്നാണ് മോറോ ആരോപിച്ചത്.

ഇപ്പോഴുള്ള വെല്ലുവിളി തീര്‍ത്തും രാഷ്ട്രീയപരമാണ്. ബ്രസീലിയന്‍ സമൂഹത്തിന്റെ നിരന്തരം ഇടപെടല്‍ ഈ ഘട്ടത്തില്‍ ആവശ്യമാണ്. അടുത്തത് എന്താണെന്ന കാര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി മറുപടി നല്‍കണം. ഇപ്പോഴുള്ള സാഹചര്യങ്ങള്‍ മാറിയിട്ടില്ലെങ്കില്‍ അടുത്തതായി പുറത്തുപോകേണ്ടത് പ്രസിഡന്റ് തന്നെയാണെന്നും ലാന്‍സെറ്റിന്റെ എഡിറ്റോറിയലില്‍ പറയുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മരണനിരക്ക് വര്‍ധിക്കുന്നതില്‍ ഞാനെന്ത് ചെയ്യാനാണെന്നായിരുന്നു ബോല്‍സൊനാരോയുടെ ചോദ്യം. അതുകൊണ്ട് എന്താണെന്നും പ്രസിഡന്റ് ചോദിച്ചിരുന്നു. ലോക്ഡൗണ്‍ കൊണ്ടുണ്ടാവുന്ന സാമ്പത്തിക പ്രശ്‌നങ്ങളാണ് വൈറസിനേക്കാളും വലിയ പ്രശ്‌നമെന്ന് ബോല്‍സൊനൊരോ പറഞ്ഞിരുന്നു.

English summary
bolsonaro is biggest threat to brazil says medical journal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X