സിറിയയില്‍ വിമതരോട് പക തീർത്ത് ഐസിസ് ആക്രമണം..കൊല്ലപ്പെട്ടത് സാധാരണക്കാരടക്കം 45 പേര്‍..!
ദമാസ്‌കസ്: സിറിയയില്‍ ഐസിസ് ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ അല്‍ ബാബിന് അടുത്തുള്ള ഗ്രാമത്തില്‍ ഐസിസ് നടത്തിയ ബോംബാക്രമണത്തിലാണ് സാധാരണക്കാരടക്കം 45 പേര്‍ കൊല്ലപ്പെട്ടത്. ഐസിസിനെതിരെ പൊരുതുന്ന സിറിയന്‍ വിമതരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഐസിസ് ആക്രമണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുളള സാഹചര്യത്തില്‍ മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

തുര്‍ക്കിയുടെ പിന്തുണയോടെ വിമതര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ അല്‍ ബാബില്‍ നിന്നും തുരത്തിയിരുന്നു. ഇസ്ലാമിക് സ്‌റ്റേററിന് സ്വാധിനമുള്ള അവസാന നഗരങ്ങളില്‍ ഒന്നായിരുന്നു അല്‍ ബാബ്. അല്‍ ബാബിനൊപ്പം ഖ്വബാസന്‍, അല്‍-ബേസ എന്നീ നഗരങ്ങളെയും ആഴ്ചകള്‍ നീണ്ട പോരാട്ടത്തിന് ശേഷം വിമതര്‍ ഐസിസില്‍ നിന്നും മോചിപ്പിച്ചിരുന്നു.












Click it and Unblock the Notifications