For Daily Alerts
സത്യപ്രതിജ്ഞയ്ക്ക് മുൻപ് ആശങ്ക, അമേരിക്കൻ സുപ്രീം കോടതിക്ക് ബോംബ് ഭീഷണി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന് സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കവേ യുഎസ് സുപ്രീം കോടതിയില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സുപ്രീം കോടതി ഒഴിപ്പിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ അമേരിക്കയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉളളതായി നേരത്തെ എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം സുപ്രീം കോടതിയില്‍ ബോംബ് ഭീഷണി ഉണ്ടായെങ്കിലും ആളുകളെ ഒഴിപ്പിച്ചിട്ടില്ല എന്നാണ് സുപ്രീം കോടതി വക്താവിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ വിശദമായ പരിശോധനകള്‍ നടത്തി. കെട്ടടത്തിലും പരിസരത്തും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.