ബാഗ്ദാദില്‍ സ്‌ഫോടനം: പത്ത് മരണം
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാനില്‍ ഇരട്ട സ്‌ഫോടനം. അപകടത്തില്‍ പത്ത് പോര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിഭാഗം സ്ഥിരീകരിച്ചു. ഞായാറാഴ്ചയാണ് സംഭവം. ബാഗ്ദാദയിലെ ബാബ അല്‍ - ഷാര്‍ജയിലാണ് സ്‌ഫോടനം നടന്നത്.
റസ്‌റ്റോറന്റിന് സമീപമാണ് ആദ്യ സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടാം സ്‌ഫോടനം മധ്യ സിബയിലായിരുന്നു ഉണ്ടായത്. ഇവിടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications