സിറിയയില്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 100 ലേറെ മരണം
ബെയ്റൂട്ട്: സിറിയയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ സിറിയയിലെ രണ്ട് പട്ടണങ്ങളിലായി ഏഴ് ബോംബു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ജബ്‌ലെ പട്ടണത്തില്‍ 53 പേരും ടാര്‍ട്ടസില്‍ 48 പേരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. ഐസിസിന്റെ അമാക്ക് വാര്‍ത്താ ഏജന്‍സി വഴിയാണ് ആക്രമണ വിവരം പുറത്തുവിട്ടത്.

ബസ്സ്റ്റാന്‍ഡുകളും ആശുപത്രികളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ആക്രമണം. ചാവേര്‍ ബോംബുകളാണ് രണ്ടിടങ്ങളിലും പൊട്ടിത്തെറിച്ചത്. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് മരണ വിവര കണക്കുകള്‍ പുറത്തുവിട്ടത്. 2011 മുതല്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിലും ആഭ്യന്തര യുദ്ധങ്ങളിലുമായി 27,0000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്












Click it and Unblock the Notifications