കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചവരുടെ തലയോട്ടികളും അസ്ഥികളുംകൊണ്ട് ഒരു പള്ളി; വിശ്വസിച്ചേ പറ്റൂ അങ്ങിനൊരു പള്ളിയുണ്ട്

തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ സ്സേര്‍മനയിലാണ് അസ്ഥികള്‍കൊണ്ടുള്ള പള്ളി നിര്‍മ്മിച്ചിരിക്കുന്നത്

  • By Akshay
Google Oneindia Malayalam News

പ്രാഗ്: സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും ക്ഷേത്രങ്ങളും പള്ളികളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൊണ്ട് പള്ളി ഉണ്ടാക്കി എന്നത് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നതല്ല. ഇനി വിശ്വസിച്ചേ പറ്റൂ. തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ സ്സേര്‍മനയിലാണ് അസ്ഥികള്‍കൊണ്ടുള്ള പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നടന്ന ഹുസൈറ്റ് യുദ്ധത്തിലും പ്ലേഗ്,കോളറ പോലെയുളള അസുഖങ്ങളാലും മരിച്ച 70,000 ആള്‍ക്കാരുടെ അസ്ഥികൂടങ്ങളും തലയോട്ടികളും സെമിത്തേരിയില്‍ നിന്ന് കുഴിച്ചെടുത്ത് അത് ഇപയോഗിച്ചാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

1419 മുതല്‍ 1434 വരെ നടന്ന ഹുസൈറ്റ് യുദ്ധത്തില്‍ മരിച്ചവരുടെ അസ്ഥികളാണ് കൂടുതലുമുള്ളത്. സ്‌കള്‍ ചാപ്പല്‍,കപ്ലിക സസക് എന്നൊക്കെയാണ് ഈ പളളിയെ അറിയപ്പെടുന്നത്. പളളിയിലെ ഭൂഗര്‍ഭ അറയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികള്‍ കൊണ്ടുതന്നെയാണ്. പുരോഹിതര്‍ കുര്‍ബാന അര്‍പ്പിക്കുന്ന പളളിയുടെ അള്‍ത്താരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും കൂട്ടത്തില്‍ പ്രത്യേകതകളുളള തലയോട്ടികള്‍ കൊണ്ടാണ്. പള്ളിയിലെ തൂണുകള്‍, നാല് അലങ്കാര വിളക്കുകള്‍, പള്ളിയിലുള്ള വലിയ പാത്രം, ആറ് പിരമിഡ് എന്നിവ അസ്ഥി കൂടങ്ങള്‍കൊണ്ട് ആലങ്കരിച്ചവയാണ്.

കൂടുതലും അലങ്കരിച്ചത്

കൂടുതലും അലങ്കരിച്ചത്

മേയര്‍, യുദ്ധത്തില്‍ വെടിയേറ്റ് മരിച്ചവര്‍ ,സിഫിലിസ് വന്ന് മരിച്ചവര്‍ ഇവരുടെയൊക്കെ അസ്ഥികളാണ് അള്‍ത്താര അലങ്കരിക്കുന്നതിന്നതില്‍ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്.

 യുദ്ധത്തില്‍ മരിച്ചവര്‍

യുദ്ധത്തില്‍ മരിച്ചവര്‍

മരിച്ചവര്‍ക്കായുളള ഒരു സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാന്‍ കുഴിമാടത്തില്‍ നിന്ന് കുഴിച്ചെടുത്തത്.

പുരോഹിതന്‍

പുരോഹിതന്‍

വക്ലാവ് ടോമസെക്ക് എന്ന പുരോഹിതന്റെ ബുദ്ധിയാണ് പള്ളിയുടെ നിര്‍മ്മാണത്തിന് പിന്നിലുള്ളത്.

അകത്ത് അത്ഭുതം

അകത്ത് അത്ഭുതം

പുറമേ നിന്ന് മറ്റേതൊരു പളളി പോലെ സാധാരണമാണിത്.എന്നാല്‍ അകത്തേക്ക്പ്രവേശിക്കുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച കലാനിപുണതയാണ്.

English summary
It's a real-life chapel that looks like the set of the Pirates of the Caribbean. The spine-tingling Sedlec Ossuary in the Czech Republic is estimated to hold the remains of between 40,000 and 70,000 people, many of whom died in the plague in 1318 and during the Hussite Wars in the 15th century.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X