Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്തന വലുപ്പം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും

ലണ്ടന്‍: സ്തനങ്ങളുടെ വലുപ്പവും സ്ത്രീയുടെ ആത്മവിശ്വാസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഒരു യുവതി പറയുന്നത്. സ്തന വലുപ്പം വര്‍ദ്ധിപ്പിച്ചതിലൂടെ ജീവിതം തന്നെ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെന്നാണ് ഇംഗ്ലണ്ടിലെ സ്റ്റഫോഡില്‍ വസിക്കുന്ന, നിക്കോള വുഡ്മാന്‍ എന്ന 26കാരി പറയുന്നത്.

2012 മാര്‍ച്ചില്‍ ഒരു അപകടത്തില്‍ പെട്ട് നിക്കോളയുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയി. നഴ്‌സ് ആയിരുന്ന നിക്കോള ആശുപത്രിയില്‍ ഒരു രോഗിയെ ബെഡ്ഡിലേക്ക് കിടക്കാന്‍ സഹായിക്കവെ വീഴുകയും, വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന്റെ ഡിസ്‌ക് തകരാറിലാവുകയുമായിരുന്നു. നിക്കോള ജീവിതത്തിലേക്ക് മടങ്ങിവരാന്‍ നേരിയ സാധ്യത മാത്രമേ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നുള്ളു.

paralysed-woman

പെട്ടെന്ന് ഒരു ദിവസം ശരീരം തളര്‍ന്നു പോവുകയും ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ ശേഖരിക്കാന്‍ കൊളോസ്‌റ്റൊമി ബാഗ് ധരിക്കേണ്ടിവരികയും ചെയ്തതോടെ തന്റെ ആതമവിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് നിക്കോള പറയുന്നു. ജീവിതത്തില്‍ ഒരിക്കലും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്നും അവര്‍ സ്വയം വിധിയെഴുതി.

എന്നാല്‍ ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ തനിക്ക് ആത്മവിശ്വാസം ലഭിക്കുമെന്ന് കണ്ടെത്തിയ നിക്കോള്‍ ആദ്യമായി ചെയ്തത് സ്തനവലുപ്പം വര്‍ദ്ധിപ്പിക്കുകയായിരുന്നു. 32എ എന്ന അളവില്‍ നിന്നും, 32 ഇ യിലേക്ക് സ്തനവലുപ്പം വര്‍ദ്ധിപ്പിച്ചതോടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചതായി നിക്കോള പറയുന്നു. ഇതോടെ മാനസികമായി ലഭിച്ച ഉന്മേഷം ശരീരത്തിലേക്കും വ്യാപിച്ചു. കടുത്ത ഫിസിയോ തെറാപ്പിയിലൂടെ പഴയ ആരോഗ്യത്തിലേക്ക് പതുക്കെ മടങ്ങുകയാണ് ഇപ്പോള്‍ നിക്കോള. പരസഹായം കൂടാതെ ഇരിക്കാന്‍ പോലും കഴിയാതിരുന്ന അവര്‍ ഇപ്പോള്‍ സ്വയം നടക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+