കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ പങ്കിടുന്ന കാര്യം ട്രംപിന് അറിയില്ലായിരുന്നു; വെളിപ്പെടുത്തല്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യും ചൈനയും തമ്മില്‍ അതിര്‍ത്ത് പങ്കിടുന്നുണ്ടെന്ന കാര്യം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാരായ ഫിലിപ്പ് റക്കറും കാരള്‍ ലിയോണിങും സംയുക്തമായി രചിച്ച ഐ വെരി സ്റ്റേബിള്‍ ജീനിയസ് എന്ന പുസ്തകത്തിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുണ്ടെന്ന വിവരം ഡൊണാള്‍ഡ് അറിയില്ലായിരുന്നുവെന്ന് അവകാശപ്പെടുന്നത്.

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയും എസ്ഐഫ്ഐ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരെന്ന് പി ജയരാജന്‍പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയും എസ്ഐഫ്ഐ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരെന്ന് പി ജയരാജന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലായിരുന്നു ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയതെന്ന് ബുക്കില്‍ പറയുന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായതിന്‍റെ ആദ്യ നാളുകളിലായിരുന്നു സംഭവം. ട്രംപിന്‍റെ ചോദ്യം കേട്ട് അമ്പരന്ന മോദിയുടെ കണ്ണ തള്ളിയതായും പുസ്തകത്തില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ-ചൈന അതിര്‍ത്തി. 3380 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത്.

trump-mod

ലോകരാജ്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സ്വന്തം രാജ്യത്തേയും പല പ്രധാന കാര്യങ്ങളില്‍ പോലും ട്രംപിന് ബോധ്യമില്ലെന്ന സൂചനകളും പുസ്തകത്തിലുണ്ട്. 2017ൽ ഏഷ്യ യാത്രയ്ക്കിടെ ഹവായ് നഗരത്തില്‍ ഇറങ്ങി പേൾ ഹാർബർ സന്ദർശിക്കുന്നതു കാര്യപരിപാടിയിൽ ഉണ്ടായിരുന്നു. ഇവിടെ യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിക്കാനാണ് യുഎസ് പ്രസിഡന്റ് പോകേണ്ടിയിരുന്നത്.

എന്നാല്‍ നമ്മള്‍ എന്തിനാണ് ഇങ്ങോട്ട് പോകുന്നതെന്നും പൈലറ്റ് ജോണിനോട് ട്രംപ് ചോദിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. പിന്നീട് ജോണ്‍ പേള്‍ ഹാര്‍ബറിന്‍റെ ചരിത്ര പ്രാധാന്യം ജോണാണ് ട്രംപിന് പറഞ്ഞ് മനസ്സിലാക്കി കൊടുത്തതെന്നും ഫിലിപ്പ് റക്കറും കാരള്‍ ലിയോണിങും എഴുതുന്നു.

English summary
book claims donald trump is not aware that india and china sharing border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X