കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി പണം വാങ്ങി..!! അതും ബിന്‍ ലാദനില്‍ നിന്ന്..!!

  • By അനാമിക
Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തീരാതലവേദനയാണ്. പാകിസ്താന്റെ സഹായത്തോടെയാണ് കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നത് യാഥാര്‍ത്ഥ്യമാണ്. കശ്മീര്‍ വഴി ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നതില്‍ അയല്‍രാജ്യമായ പാകിസ്താന് വലിയ പങ്കുണ്ട്. കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ബിന്‍ലാദനില്‍ നിന്നും പണം വാങ്ങിയെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

Read Also: സുചിലീക്ക്‌സിലൂടെ നഗ്നചിത്രങ്ങള്‍ പുറത്ത് വന്ന ഗായികയ്ക്ക് സംഭവിച്ചത്..! പട്ടാപ്പകല്‍ തെരുവില്‍..!!

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന സുനാമി തൊട്ടടുത്ത്..!! കണ്ണടച്ചു തുറക്കുമ്പോഴേക്ക് ലോകം ഇല്ലാതാവും...!!

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള പാക് ചാരസംഘടനയാണ് ഐഎസ്‌ഐ. ഐഎസ്‌ഐയുടെ മുന്‍ചാരന്‍ ഖാലിദ് ബവാജയുടെ ഭാര്യ ഷമാമ ഖാലിദിന്റെ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉള്ളത്.

പണം നൽകിയത് ലാദൻ

1980കളുടെ അവസാനകാലം പാകിസ്താനില്‍ ബേനസീര്‍ ഭൂട്ടോയുടെ ഭരണകാലമായിരുന്നു. ഈ കാലയളവിലാണ് കശ്മീരിലും അഫ്ഗാനിസ്ഥാനിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി നവാസ് ഷെരീഫ് വന്‍തുക ഒസാമ ബിന്‍ലാദനില്‍ നിന്നും സ്വീകരിച്ചത്.

സർക്കാരിനെ തകർക്കാൻ

1.5 ബില്യണില്‍ അധികം രൂപയാണ് ലാദന്‍, നവാസ് ഷെരീഫിന് അന്ന് നല്‍കിയതെന്നും പുസ്തകത്തില്‍ പറയുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്നു ബേനസീര്‍ ഭൂട്ടോയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനും ഈ പണം ഷെരീഫ് ഉപയോഗിച്ചതായും ആരോപണമുണ്ട്.

ആരോപണവുമായി ഇമ്രാൻ ഖാൻ

ലാദന്‍ കൈമാറിയ വന്‍തുകയില്‍ നിന്നും 270 ദശലക്ഷം രൂപ ബേനസീര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നവാസ് ഷെരീഫ് ഉപയോഗിച്ചുവത്രേ. മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നിയമ നടപടിയ്ക്ക്

ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരനായിരുന്ന ഖാലിദ് ഖവാജ 2010ല്‍ പാകിസ്താനി താലിബാന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഷമാമ ഖാലിദിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഇമ്രാന്‍ ഖാന്‍.

English summary
Prime Minister of Pakistan Nawaz Sharif in trouble after a book revealed that he took money from Osama for Kashmir jihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X