Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ക്ക് പ്രിയം സ്‌കോച്ച് വിസ്‌കിയോട്; ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന

എഡിന്‍ബര്‍ഗ്: ആഗോളതലത്തില്‍ സ്‌കോച്ച് വിസ്‌കിയുടെ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന. ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതാണ് ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാവാന്‍ കാരണം. ഇന്ത്യന്‍ വിപണിയില്‍ ആവശ്യം ഏറിയതോടെ ആഗോളതലത്തില്‍ ഉല്‍പ്പാദനം 533 നില്യണ്‍ ബോട്ടിലായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന ബ്രിട്ടണ്‍ ഈ അവസരം മുതലാക്കി കൂടുതല്‍ ഉല്‍പ്പാദനത്തിന് ഒരുങ്ങുകയാണെന്ന് രാജ്യത്തെ വ്യാപാര സമിതി വ്യക്തമാക്കി. മൂന്ന് വര്‍ഷ്തിനിടെ ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ ഉല്‍്പാദനം നടത്തുന്നതെന്ന് സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ മദ്യത്തിനുള്ള 150 ശതമാനം നികുതി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കുള്ള പ്രധാന പ്രതിസന്ധിയായിരുന്നു.

Liquor

എന്നാല്‍ മദ്യവിപണി മൂന്ന് ശതമാനം കൂടി വിപുലീകരിക്കാനുള്ള നീക്കത്തോടെ വിപണി പിടിച്ചടക്കാനുള്ള അവസരം സ്‌കോച്ച് ഉല്‍പാദകര്‍ക്ക് ലഭിച്ചതായി ഐഡബ്ല്യുഎസ്ആര്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 3.86 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരം നടന്ന യൂറോപ്യന്‍ യൂണിയനില്‍ ഈ വര്‍ഷവും താരിഫുകളില്ലാതെ കയറ്റുമതി നടത്താനാകുമെന്ന് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബ്രിട്ടന്‍ യൂണിയന്‍ വിടാനൊരുങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+