കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സന്റെ സ്ഥിതി അതിഗുരുതരം... വെന്റിലേറ്റര്‍ വേണ്ടി വരും, ഡോക്ടര്‍മാര്‍ പറയുന്നു!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ജോണ്‍സന്റെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ വര്‍ധിച്ചെന്ന് വിദഗ്ധര്‍ പറയുന്നു. കടുത്ത തോതില്‍ അവശനാണ് അദ്ദേഹം. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായം അദ്ദേഹത്തിന് അത്യാവശ്യമാണ്. നിലവില്‍ ശ്വസിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടുന്നത്. മെഡിക്കല്‍ വിദഗ്ധര്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ബ്രിട്ടന് കടുത്ത ആശങ്കകള്‍ സമ്മാനിക്കുന്നതാണ്.

1

ബോറിസ് ജോണ്‍സന് ശ്വസിക്കുന്നതിനായി സഹായങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. കണ്‍ഡിന്യൂവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്ന സംവിധാനമാണ് ജോണ്‍നായി ഡോക്ടര്‍മാര്‍ ശ്വസിക്കുന്നതിനായി നല്‍കുന്നത്. ഓക്‌സിജന്‍ മാസ്‌കും ഫുള്‍ വെന്റിലേഷനും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഈ സംവിധാനം. കോവിഡ് രോഗികള്‍ക്ക് സാധാരണ ശ്വസിക്കുന്നതിനായി കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ ഡെറക് ഹില്‍ പറഞ്ഞു. അതേസമയം ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ് വൈകാതെ തന്നെ ബ്രിട്ടനുണ്ടാവുമെന്നും ഹില്‍ പറയുന്നു.

നമുക്ക് അറിയാവുന്ന കാര്യം 60 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊറോണ ഭേദമാവാന്‍ വലിയ സാധ്യതയുണ്ടെന്നാണ്. പ്രായമായവരില്‍ ഇത് കൂടിയ തോതിലായിരിക്കും. പക്ഷേ ബോറിസ് ജോണ്‍സന്‍ ഗുരുതരാവസ്ഥയിലാണെന്ന കാര്യം ഉറപ്പാണെന്നും ഹില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം രാത്രിയാണ് ജോണ്‍സനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാരിന്റെ ചുമതലയും റാബിനാണ്. കഴിഞ്ഞ പത്ത് ദിവസമായി വലിയ തോതിലുള്ള പനി ബോറിസ് ജോണ്‍സനുണ്ട്. ഇത് ഭേദമായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ജോണ്‍സന്റെ ആരോഗ്യനില വഷളായത്. തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടെന്നും, ഇടയ്ക്കിടെ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ജോണ്‍സന്റെ മെഡിക്കല്‍ ടീം അദ്ദേഹത്തോട് ഐസിയുവിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിട്ടില്ലെന്നും, ഐസിയുവിലേക്ക് മാറ്റുമ്പോഴും അദ്ദേഹം ബോധത്തോടെയാണ് ഇരുന്നതെന്നും ഡൊമിനിക് റാബ് പറഞ്ഞു. ജോണ്‍സന്റെ ആരോഗ്യനിലയെ കുറിച്ച് എലിസബത്ത് രാജ്ഞി നിരന്തരം അന്വേഷിച്ചറിയുന്നുണ്ട്. അതേസമയം ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ജോണ്‍സന്‍ പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്.

English summary
boris johnson extremely sick may need ventilator says medical expert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X