കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി!! ഓക്‌സിജന്‍ നല്‍കുന്നു, നില അതീവ ഗുരുതരം

Google Oneindia Malayalam News

ലണ്ടൻ; കൊവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ (55) നില അതീവ ഗുരുതരം. ഇന്നലെ രാത്രിയോടെ അസുഖം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മറ്റി.കൊവിഡ് രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നില ഗുരുതരം | Oneindia Malayalam

ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് കാണിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് രോഗം വഷളാവുകയായിരുന്നു. കവിശദാംശങ്ങളിലേക്ക്

ഐസോലേഷനിൽ നിന്ന് ആശുപത്രിയിലേക്ക്

ഐസോലേഷനിൽ നിന്ന് ആശുപത്രിയിലേക്ക്

മാർച്ച് 27 നാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയത്. തുടർന്ന്
ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ പത്ത് ദിവസമായി ഐസോലേഷനിൽ കഴിയുകയായിരുന്നു അദ്ദേഹം. എന്നാൽ രോഗം മാറ്റമില്ലാത്തതതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിയും ശ്വാസ തടസവും ശക്തമായതിനെ തുടർന്നായിരുന്നു ഇത്.

ഓക്സിജൻ നൽകുന്നുണ്ട്

ഓക്സിജൻ നൽകുന്നുണ്ട്

ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്നലെ മുതൽ ഓക്സിജൻ നൽകുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.നിലവിൽ സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതല കൈമാറിയിരിക്കുന്നത്.

ജീവിത പങ്കാളിക്കും

ജീവിത പങ്കാളിക്കും

നേരത്തെ ജോൺസൺന്റെ ജീവിത പങ്കാളി ക്യാരി സിമണ്ട്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ആറു മാസം ഗര്ഡഭിണിയാണ്. സിമണ്ട്സ് സുഖം പ്രാപിച്ച് വരികയാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ചീഫ് മെഡിക്കൽ ഓഫീസർ വിറ്റിക്കും നേരത്തേ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമിംഗ്സും രോഗലക്ഷണങ്ങളെ തുടർന്ന് ഐസോലേഷനിലാണ്.

വിറങ്ങലിച്ച് ബ്രിട്ടൺ

വിറങ്ങലിച്ച് ബ്രിട്ടൺ

ബ്രിട്ടണിൽ കൊവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 439 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5373 ആയി. രാജ്യത്ത് രോഗികളുടെ എണ്ണം 50,000 കടന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു.
ഇതുവരെ 70,000 ത്തോളം പേർക്കാണ് ജീവഹാനി സംഭവിച്ചത്.

അമേരിക്കയിലും ഗുരുതരം

അമേരിക്കയിലും ഗുരുതരം

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1182 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 27,000ത്തിൽ അധികം പേർക്ക് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇറ്റലിയിലും സ്പെയിനിലും രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. ഫ്രാൻസിൽ 833 പേർ മരിച്ചിട്ടിട്ടുണ്ട്.

മോദിയെ വിടാതെ കുടഞ്ഞ് കോൺഗ്രസ്!! എണ്ണ വിറ്റുണ്ടാക്കിയ ലാഭം ജനത്തിന് നൽകൂ, രൂക്ഷ വിമർശനംമോദിയെ വിടാതെ കുടഞ്ഞ് കോൺഗ്രസ്!! എണ്ണ വിറ്റുണ്ടാക്കിയ ലാഭം ജനത്തിന് നൽകൂ, രൂക്ഷ വിമർശനം

'എംപി ഫണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത് ബിജെപിയുടെ തന്ത്രം, അന്യായം': ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം'എംപി ഫണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത് ബിജെപിയുടെ തന്ത്രം, അന്യായം': ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം

കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍... അറിഞ്ഞിരിക്കണം ഇത്; ശ്രദ്ധിക്കാതെ പോയാല്‍ വന്‍ അബദ്ധമാകുമോ?കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍... അറിഞ്ഞിരിക്കണം ഇത്; ശ്രദ്ധിക്കാതെ പോയാല്‍ വന്‍ അബദ്ധമാകുമോ?

English summary
Boris Johnson moved to intensive care
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X