കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 3 ദിവസം ഭീകരം... മരിക്കുമെന്ന് ഉറപ്പിച്ചു, ഡോക്ടര്‍മാര്‍ ചെയ്തത്, ബോറിസ് ജോണ്‍സന്‍ പറയുന്നു!!

Google Oneindia Malayalam News

ലണ്ടന്‍: താന്‍ ആശുപത്രിയില്‍ അഡ്മിറ്റായ സമയം ഭീകരമായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഡോക്ടര്‍മാര്‍ തന്റെ മരണം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയായിരുന്നു. തന്നെ ഐസിയുവിലേക്ക് കൊണ്ടുപോയതോടെ എല്ലാവരും മരണം ഉറപ്പിച്ചിരുന്നുവെന്നും ജോണ്‍സന്‍ പറയുന്നു. അതേസമയം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആദ്യമായിട്ടാണ് ജോണ്‍സന്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് ആണ്‍കുട്ടി പിറന്നത്. വളരെ കഠിനമായ നിമിഷമായിരുന്നു എനിക്കത്. അക്കാര്യം നിഷേധിക്കുന്നില്ല. പക്ഷേ എന്റെ മരണത്തെ അറിയിക്കാന്‍ അവര്‍ക്കൊരു തന്ത്രമുണ്ടായിരുന്നു. സ്റ്റാലിന്റെ മരണം അറിയിച്ച തരത്തിലുള്ളതായിരുന്നു അതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ജോണ്‍സന്‍ പറഞ്ഞു.

1

ആ സമയത്ത് ഞാന്‍ നല്ല ആരോഗ്യവനല്ലായിരുന്നു. എന്റെ ആരോഗ്യ സ്ഥിതി മോശമായി കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മറ്റെന്തൊക്കെയോ മുന്നില്‍ കണ്ടിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടാല്‍ ചെയ്യേണ്ട തയ്യാറെടുപ്പുകളൊക്കെ അവര്‍ നടത്തിയിരുന്നു. ശ്വസന ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഞാന്‍ ശ്വസിച്ചിരുന്നത്. ഏപ്രില്‍ 12ന് ഞാന്‍ ഡിസ്ചാര്‍ജ് ആവുമ്പോഴേക്കും വൈറസ് പോയിരുന്നുവെന്നും ജോണ്‍സന്‍ പറഞ്ഞു. എങ്ങനെയാണ് ഈ രോഗം ഭേദമാകുകയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ മരിക്കുമെന്ന് വിചാരിച്ചിട്ടില്ലെന്നും ജോണ്‍സന്‍ പറഞ്ഞു.

തനിക്ക് എത്രത്തോളം ഓക്‌സിജനാണ് തന്നതെന്ന് അറിയില്ല. പക്ഷേ അത് ഒരുപാടുണ്ടെന്നും ജോണ്‍സന്‍ പറയുന്നു. എനിക്ക് രോഗം ഭേദമാകുന്നില്ലെന്ന കാര്യം ആശങ്കപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാര്‍ അപ്പോള്‍ എന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്റെ രോഗം ഗുരുതരമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഡോക്ടര്‍മാര്‍ ഇക്കാര്യം പുറത്തറിയിക്കാന്‍ സജ്ജമായിരുന്നു. മരണത്തെ അവര്‍ നല്ല രീതിയില്‍ തന്നെ പുറത്തറിയിക്കുമായിരുന്നെന്നും ജോണ്‍സന്‍ പറഞ്ഞു. നേരത്തെ തന്റെ ജീവന്‍ രക്ഷിച്ചതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞിരുന്നു. അതേസമയം ജോണ്‍സന്‍ തന്റെ മകന് തന്നെ രക്ഷിച്ച രണ്ട് ഡോക്ടര്‍മാരുടെ പേരാണ് നല്‍കിയിരിക്കുന്നത്.

തന്റെ രോഗമുക്തിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജോണ്‍സന്‍ വികാരാധീനനാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. താന്‍ രോഗത്തെ കുറിച്ച് വലിയ ബോധവാനായിരുന്നില്ല. അപ്പോഴും തന്റെ കടമകള്‍ നിറവേറ്റാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ പോകാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ പിടിവാശിയിലായിരുന്നു. അവര്‍ അഡ്മിറ്റാവണമെന്ന് നിര്‍ബന്ധം പിടിച്ചു. കാരണം എനിക്ക് ശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ആ തീരുമാനം വളരെ ശരിയായിരുന്നു. ഇത്രയും വലിയ പ്രതിന്ധിയിലൂടെ കടന്നുപോയത് കൊണ്ട് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എനിക്ക് കൂടുതല്‍ നിശ്ചയദാര്‍ഢ്യം വന്നിരിക്കുകയാണ്. രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും ജോണ്‍സന്‍ പറഞ്ഞു.

English summary
boris johnson remembers his icu days says doctors save him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X