കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിൻ ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ... ബോറിസ് ജോൺസൺ പുടിനെ കുറിച്ച് പറഞ്ഞതെന്ത്?

Google Oneindia Malayalam News

ലണ്ടന്‍ : ഞെട്ടലോടെയാണ് ലോകം വീണ്ടുമൊരു യുദ്ധത്തിന് സാക്ഷിയായത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് റഷ്യ യുക്രെയിനിലേക്ക് അധിവേശം തുടര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി 24ന് ആണ് റഷ്യ യുക്രെയിനില്‍ പ്രത്യേക സൈനിക നടപടി ആരംഭിച്ചത്. നിരവധി പേരാണ് റഷ്യന്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടമായത്. ഇനിയൊരു യുദ്ധം വേണ്ടെന്ന് ആഗ്രഹിച്ച ലോകം ഒടുവില്‍ റഷ്യ - യുക്രെയിന്‍ യുദ്ധത്തിന് സാക്ഷിയാകേണ്ടി വന്നു .

'നിങ്ങളെ പോലൊരു സുന്ദരിയെ ഒരു ബിഗ് ബോസ് സീസണും കണ്ടിട്ടില്ല'; നിങ്ങൾ പൊളിയാണ് റിതു

1

എന്നാല്‍ ഇപ്പോഴിതാ റഷ്യയുടെ യുക്രെയിന്‍ അധിനിവേശം നാല് മാസം പിന്നിടുന്ന ഈ സമയത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ബോറിസ് പുടിനെ ട്രോളിയതാണോ എന്ന സംശയം വരെ സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

2

പുടിന്‍ ഒരു സ്ത്രീയായിരുന്നെങ്കില്‍ യുക്രെയിനെ ആക്രമിക്കുന്ന തീരുമാനത്തിലേക്ക് എത്തില്ലെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുദ്ധം പുരുഷത്വത്തിന്റെ വിഷലിപ്തമായ. ഉദാഹരണമാണെന്ന് അദ്ദേഹം വിശ്വസിക്കുമായിരുന്നെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഷ്‌ലോസ് എല്‍മൗവില്‍ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം ജര്‍മ്മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

3

റഷ്യന്‍ പ്രസിഡന്റിന്റെ ലിംഗഭേദം റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തിന് പ്രധാന കാരണമായെന്നും ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. പുടിന്‍ ഒരു സ്ത്രീയായിരുന്നെങ്കില്‍, അങ്ങനെ ചെയ്യില്ല, സ്ത്രീയായരുന്നെങ്കില്‍ അയാള്‍ ഭ്രാന്തന്‍, അധിനിവേശത്തിന്റെയും അക്രമത്തിന്റെയും യുദ്ധം ആരംഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

4

വിഷലിപ്തമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അത് യുക്രെയ്‌നില്‍ പുടിന്‍ ചെയ്യുന്നതാണ്. അതേസമയം, തെക്കന്‍ ജര്‍മ്മനിയില്‍ നടന്ന മൂന്ന് ദിവസത്തെ ജി 7 ഉച്ചകോടി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന.

5

അതേസമയം, യുക്രെയിനെതിരെ നടത്തുന്ന റഷ്യന്‍ അധിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഉച്ചകോടി പ്രതിജ്ഞയെടുത്തു. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രഹരം റഷ്യയ്ക്ക് മേല്‍ എര്‍പ്പെടുത്തുമെന്നാണ് ഉച്ചകോടി അറിയിച്ചിരിക്കുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി തടയുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത ആഴ്ചയോടെ നടക്കുമെന്നും ഉച്ചകോടി വ്യക്തമാക്കി.

286 മാസത്തെ ശമ്പളം ഒറ്റയടിക്ക് അക്കൗണ്ടില്‍; 1.42 കോടി രൂപ, കോളടിച്ച ജീവനക്കാരന്റെ പൊടിപോലുമില്ല286 മാസത്തെ ശമ്പളം ഒറ്റയടിക്ക് അക്കൗണ്ടില്‍; 1.42 കോടി രൂപ, കോളടിച്ച ജീവനക്കാരന്റെ പൊടിപോലുമില്ല

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Boris Johnson says if Vladimir Putin had been a woman he would not have decided to invade Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X