• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തുന്നു... പക്ഷേ ബ്രിട്ടനില്‍ മാറ്റമില്ല, മരണനിരക്ക് 20000 കവിഞ്ഞു!!

ലണ്ടന്‍: കോവിഡ് ഭേദമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ പദവിയില്‍ തിരിച്ചെത്തിയേക്കും. അദ്ദേഹം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം ജോണ്‍സന്‍ തിരിച്ചെത്തുന്ന സമയത്തും ബ്രിട്ടനിലെ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്ക് 20000 പിന്നിട്ട് കുതിക്കുകയാണ്. ഇത് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. കെയര്‍ ഹോമുകളില്‍ അടക്കം മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതൊന്നും ബ്രിട്ടന്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ചൈനയ്ക്കും സ്‌പെയിനിനുമെതിരെ നേരത്തെ ഉയര്‍ന്ന ആരോപണമാണിത്. പലരും അശ്രദ്ധമായി മരണനിരക്കിനെ കൈകാര്യം ചെയ്തിരിക്കുകയാണ്.

ജോണ്‍സന് രോഗം ഭേദമായതായും ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം ആവേശത്തില്‍ കാത്തിരിക്കുകയാണെന്നും ബ്രിട്ടീഷ് പ്രസ് അസോസിയേഷന്‍ പറഞ്ഞു. നേരത്തെ മൂന്ന് ദിവസം ഐസിയുവിലായിരുന്നു ജോണ്‍സന്‍. ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ബ്രിട്ടീഷ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധം മികച്ച രീതിയിലല്ല സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് ജോണ്‍സനെ പ്രതിരോധത്തിലാക്കുന്നതാണ്. ഇതുവരെ 20319 പേര്‍ മരിച്ചെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണക്ക്. ലോകത്തില്‍ ഇത്രയധികം മരണം രേഖപ്പെടുത്തുന്ന അഞ്ചാമത് രാജ്യമാണ് ബ്രിട്ടന്‍. രാജ്യത്തിന് ദു:ഖകരമായ ദിനമാണിതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 813 പേരാണ് മരിച്ചത്. നേരത്തെ മരണനിരക്ക് കുറഞ്ഞ ശേഷം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ ഒന്നരലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സര്‍ക്കാരിന്റെ ചീഫ് സയന്റിഫിക് അഡൈ്വസറായ. പാട്രിക് വല്ലാന്‍സ് മരണനിരക്ക് 20000ത്തില്‍ താഴെയെത്തിക്കാന്‍ സാധിച്ചാല്‍ ബ്രിട്ടന് നേട്ടമായിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടല്‍ പിഴച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ ആരോഗ്യ രംഗം അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണവൈറസ് ടെസ്റ്റുകള്‍ കിറ്റുകളുടെ അഭാവത്തില്‍ സമയപരിധിക്കും എത്രയോ മുന്നേ അവസാനിച്ചു.

ഈ മാസം അവസാനത്തോടെ ദിവസം ഒരുലക്ഷത്തോളം ടെസ്റ്റുകള്‍ നടത്താമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൊറോണ ടെസ്റ്റുകള്‍ വെറും 15 മിനുട്ടുകള്‍ കൊണ്ടാണ് അവസാനിച്ചത്. ക്ലിനിക്കുകളില്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ബുക്കിംഗുകളും ഫുള്ളായി. മെഡിക്കല്‍ ഉപകരണങ്ങളും പലതും കിട്ടാനില്ലാത്ത അവസ്ഥയാണ്. അതേസമയം ലോക്ഡൗണ്‍ നിര്‍ദേശങ്ങളും പാളുന്നതായിട്ടാണ് സൂചന. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ട്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇതിന് തയ്യാറല്ല. മെയ് 7 വരെ ബ്രിട്ടനില്‍ ലോക്ഡൗണ്‍ തുടരുകയും ചെയ്യും. അതേസമയം മരണനിരക്ക് ഇരട്ടിയിലധികമായി കഴിഞ്ഞ ദിവസം വര്‍ധിച്ചതാണ് ബ്രിട്ടന്റെ പുതിയ ആശങ്ക.

English summary
boris johnson set to return but britain death toll rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X