കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോൺസൺ രണ്ടാം ദിനവും ഐസിയുവിൽ: ആരോഗ്യ നില തൃപ്തികരം, ബ്രിട്ടനിൽ മരിച്ചത് 6,200 പേർ

Google Oneindia Malayalam News

ലണ്ടൻ: മൂന്നാം ദിവസവും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിൽ 55,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6, 200 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച മാത്രം 786 പേരാണ് ബ്രിട്ടനിൽ മരിച്ചത്. അതേ സമയം ബോറിസ് ജോൺസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക വക്താവ് അറിയിച്ചത്.

വീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണംവീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണം

 വെന്റിലേറ്ററിൽ നിന്ന് മാറ്റി?

വെന്റിലേറ്ററിൽ നിന്ന് മാറ്റി?


നേരത്തെ ഓക്സിജൻ നൽകിയിരുന്നുവെങ്കിലും ബോറിസ് ജോൺസൻ ഇപ്പോൾ വെന്റിലേറ്ററിലല്ല കഴിയുന്നതെന്നാണ് ആരോഗ്യമന്ത്രി എഡ്വേഡ് ആർഗറിനെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ജോൺസന്റെ ശരീര താപനിലയിൽ വ്യതിയാനമുണ്ടായതായി ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ബ്രിട്ടനിലെ പ്രമുഖ ശ്വാസകോശ വിദഗ്ധരാണ് ജോൺസണെ ചികിത്സിച്ചുവരുന്നതെന്നാണ് ഡെയ് ലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. "അദ്ദേഹം നിങ്ങൾക്ക് വേണ്ടിയാണ് ജോലിയിൽ തുടർന്നത്. ഇപ്പോൾ നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക" ഇതാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡ് ആദ്യ പേജിൽ കുറിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ചു


55 കാരനായ ബോറിസ് ജോൺസണാണ് കൊറോണ ബാധിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ. ലോകത്തെമ്പാടുനിന്നും ബോറിനിസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

 ഐസിയുവിലേക്ക് മാറ്റി

ഐസിയുവിലേക്ക് മാറ്റി

മാർച്ച് 27ന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഡൌണിംഗ് സ്ട്രീറ്റ് ഓഫീസിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച ആരോഗ്യ സ്ഥിതി മോശമായതോടെ മാത്രമാണ് അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുന്നത്.

82,000 കടന്ന് മരണം

82,000 കടന്ന് മരണം

ആഗോള തലത്തിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 82,000 കടന്നിട്ടുണ്ട്. 14.3 ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതെന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാല പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിവരെ 1,429,437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 82,074 പേർ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 300,767 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം. നാല് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 12,000 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ട്രാക്കർ നൽകുന്ന കണക്ക് പ്രകാരം 12,893 പേരാണ് മരണമടഞ്ഞത്. 398,785 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 ഫ്രാൻസും ഇറ്റലിയും

ഫ്രാൻസും ഇറ്റലിയും

കൊറോണ നാശം വിതച്ച ഇറ്റലിയിൽ 17, 127 പേരാണ് മരിച്ചത്. 135, 586 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേ സമയം 14, 045 പേരാണ് സ്പെയിനിൽ മരിച്ചത്. 141,942 പേർക്കാണ് സ്പെയിനിൽ ഇതുവരെയും കൊറോണ സ്ഥിരീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ആൾനാശത്തിൽ നാലാം സ്ഥാനത്തുള്ളത് ഫ്രാൻസാണ്. 10, 342 പേരാണ് ഫ്രാൻസിൽ മാത്രം കൊറോണയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 110,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനിൽ 6,171 പേർ രോഗം ബാധിച്ച് മരിച്ചപ്പോൾ ഇറാനിൽ 3,872 പേരും മരണമടഞ്ഞു.

English summary
Boris Johnson spend second night in ICU, health is stable, UK death toll over 6200
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X