കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെ വേണമെങ്കില്‍ പിന്തുണച്ചോ? അവനെ മാത്രം വേണ്ട... ഇന്ത്യന്‍ വംശജനെതിരെ ബോറിസ് ജോണ്‍സന്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടം മുറുകിയിരിക്കുകയാണ്. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിലും മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ റിഷി സുനാക്. അടുത്ത പ്രധാനമന്ത്രിയായി എത്താന്‍ സാധ്യത കൂടുതലുള്ളവരില്‍ അദ്ദേഹം മുമ്പനായിരിക്കുകയാണ്. എന്നാല്‍ ജനപ്രിയ സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ച ചരിത്രവും ബ്രിട്ടനില്‍ ഇല്ല.

ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..

ഫലം എങ്ങോട്ടും മാറാം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ആരെ വേണമെങ്കിലും പിന്തുണയ്ക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒരാളെ മാത്രം പിന്തുണയ്ക്കരുതെന്നും അദ്ദേഹം എംപിമാരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോരിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നിരിക്കുകയാണ് ബോറിസ് ജോണ്‍സന്‍. രാജിവെക്കേണ്ടി വന്നതിന്റെ നിരാശ അദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രിയായി ആരെ വേണമെങ്കിലും പിന്തുണയ്ക്കാമെന്നാണ് ജോണ്‍സന്‍ എംപിമാരോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇന്ത്യന്‍ വംശജനായ റിഷി സുനാകിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ജോണ്‍സന്‍ ആവശ്യപ്പെട്ടു. നിലവില്‍ കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായ ജോണ്‍സന്റെ പരാമര്‍ശം വളരെ നിര്‍ണായകമാണ്. എംപിമാര്‍ ഇതിനനുസരിച്ച് നീങ്ങിയാല്‍ റിഷി സുനാക് വലിയ തിരിച്ചടി നേരിടും. എന്നാല്‍ അതിനുള്ള സാധ്യത നിലവില്‍ കുറവാണ്.

2

ജൂലായ് ഏഴിനാണ് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. തോറ്റുപോയ സ്ഥാനാര്‍ത്ഥികളാരും സുനാകിനെ പിന്തുണയ്ക്കരുതെന്ന് ബോറിസ് ജോണ്‍സന്‍ ആവശ്യപ്പെട്ടു. ഇതിന് കാരണവുമുണ്ട്. ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍ വീഴാന്‍ കാരണം റിഷി സുനാക്കിന്റെ രാജി. സുനാക് രാജിവെച്ചതാണ് കൂട്ടത്തോടെ ബോറിസ് ജോണ്‍സന്റെ പിന്തുണ നഷ്ടമാകാന്‍ ഇടയാക്കിയത്. പലരും റിഷി സുനാക്കിന്റെ വഴി പിന്തുടര്‍ന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം എംപിമാര്‍ക്കിടയില്‍ ബോറിസിനോട് കടുത്ത എതിര്‍പ്പുണ്ട്. രാജ്യത്ത് വിലക്കയറ്റവും ഇന്ധന പ്രതിസന്ധിയും തൊഴിലില്ലായ്മയുമെല്ലാം ജോണ്‍സന്റെ സംഭാവനയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

3

അതേസമയം മത്സരത്തില്‍ താന്‍ ഇടപെടില്ലെന്നും, ഒരു സ്ഥാനാര്‍ത്ഥിയെയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പുറത്തായ സ്ഥാനാര്‍ത്ഥികളെ നേരിട്ട് കണ്ട് ബോറിസ് ജോണ്‍സന്‍ ചര്‍ച്ച നടത്തി. ഇവരോടെല്ലാം റിഷി സുനാക് എന്ത് വന്നാലും പ്രധാനമന്ത്രിയാകരുതെന്നാണ് ബോറിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിന്റെ രോഷം ജോണ്‍സനുണ്ട്. റിഷി സുനാക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കാതിരിക്കാന്‍ തന്റെ കരുത്ത് മുഴുവന്‍ പ്രയോജനപ്പെടുത്താനാണ് ബോറിസ് ജോണ്‍സന്റെ ശ്രമം.

4

മൂന്ന് പേരുകളോട് വലിയ താല്‍പര്യം ബോറിസ് ജോണ്‍സനുണ്ട്. വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ്സിനെയാണ് ജോണ്‍സന്‍ പിന്തുണയ്ക്കുന്നത്. ഇവരെ പ്രധാനമന്ത്രിയാക്കാനാണ് ജോണ്‍സന്‍ ആഗ്രഹിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ജേക്കസ് റീസ് മോഗ്, നദീന്‍ ഡോറീസ് എന്നിവരുടെ പിന്തുണയും റിഷി സുനാക്കിനുണ്ട്. ഇതൊന്നുമല്ലെങ്കില്‍ വ്യാപാര മന്ത്രി പെന്നി മോര്‍ഡോണ്ടിനെ പ്രധാനമന്ത്രിയായി കാണാനും ജോണ്‍സന് ആഗ്രഹമുണ്ട്. സുനാക്കിന് പകരം പെന്നിയെ പിന്തുണയ്ക്കാനും നിര്‍ദേശമുണ്ട്. ജോണ്‍സന്‍ ക്യാമ്പ് സജീവമായ പ്രചാരണമാണ് ഇക്കാര്യത്തില്‍ നയിക്കുന്നത്. ഒരിക്കലും സുനാക് വേണ്ട എന്നാണ് ഇവരുടെ പ്രചാരണം.

5

വളരെ രഹസ്യമായ ക്യാമ്പയിനാണ് ഇവരുടേത്. എന്നാല്‍ എല്ലാ നേതാക്കളെയും ഇവര്‍ കാണുന്നുണ്ട്. തന്നെ പിന്നില്‍ നിന്ന് കുത്തിയവനാണ് റിഷിയെന്ന് ജോണ്‍സന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഡൗണിംഗ് സ്ട്രീറ്റ് നമ്പര്‍ ടെന്നിലെ ടീം മൊത്തം റിഷിയെ വെറുക്കുന്നുണ്ട്. വളരെ വ്യക്തിപരമായി തന്നെ അവര്‍ ഈ വിദ്വേഷത്തെ കാണുന്നത്. സാജിദ് ജാവിദല്ല ബോറിസ് ജോണ്‍സനെ താഴെയിട്ടതെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ട്. എല്ലാത്തിനും കാരണക്കാരന്‍ റിഷി സുനാക്കാണെന്ന് ബോറിസിന്റെ ടീം പറയുന്നു. മാസങ്ങളായി റിഷിയും കൂട്ടരും ഇത് പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നുവെന്നും ജോണ്‍സന്‍ ക്യാമ്പ് പറഞ്ഞു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും സുനാക്കിന് നല്ല പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

English summary
boris johnson tells allies not to back rishi sunak for pm post over his betrayal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X