കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍ രണ്ടാം തരംഗത്തിന് ഒരുങ്ങേണ്ടി വരും.... ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്, കാരണം ഇതാണ്!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ഭേദമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തി. ഇന്ന് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇന്നലെ രാത്രി തന്നെ ചാര്‍ജ് എടുത്തിരുന്നു. അതേസമയം ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് രണ്ടാം തരംഗത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ജോണ്‍സന്‍ നല്‍കുന്നത്. എന്നാല്‍ തകര്‍ന്ന് കിടക്കുന്ന ബ്രിട്ടീഷ് വിപണിയെ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. എപ്പോഴാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് അത്ര എളുപ്പത്തില്‍ പറയാനാവില്ല. പലയിടത്തും രോഗ നിയന്ത്രണം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട പ്രതീക്ഷകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ രോഗത്തിന്റെ അതിരൂക്ഷ ഘട്ടത്തെ പിന്നിട്ടെന്നും ജോണ്‍സന്‍ വ്യക്തമാക്കി.

1

നേരത്തെ കൊറോണവൈറസിന്റെ അതിരൂക്ഷ ഘട്ടത്തിലാണ് ജോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന് തന്നെ ഇത് ഭീഷണിയുയര്‍ത്തിയിരുന്നു. ബ്രിട്ടനിലെ ബിസിനസുകള്‍ സാധാരണ നിലയിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ജോണ്‍സന്‍ പറഞ്ഞു. എന്നാല്‍ പല വ്യാപാര കേന്ദ്രങ്ങളും സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. ലോക്ഡൗണ്‍ കൂടി വന്നതോടെ ഇവര്‍ കൂടുതല്‍ ദുര്‍ബലമായി. സര്‍ക്കാരിനോട് ഇവര്‍ വിപണി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് സാധ്യമായ കാര്യമല്ലെന്ന് ജോണ്‍സന്‍ പറയുന്നു. എനിക്ക് നിങ്ങളും അക്ഷമയും, നെഞ്ചിടിപ്പും, മനസ്സിലാവുന്നുണ്ടെന്നും ജോണ്‍സന്‍ പറഞ്ഞു.

വിപണി തുറക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഗുണം ലഭിക്കും. എന്നാല്‍ കൊറോണയുടെ രണ്ടാം തരംഗത്തിലൂടെയുണ്ടാവുന്ന അപകടം നാം മനസ്സിലാക്കണം. രോഗം വീണ്ടും തിരിച്ചുവരാന്‍ നാം വഴിയൊരുക്കരുത്. അത് വൈറസ് നിയന്ത്രണത്തിന് മേല്‍ നമുക്കുള്ള ആധിപത്യം നഷ്ടമാക്കും. ഇതോടെ തിരിച്ചുവരാനുള്ള നമ്മുടെ ശ്രമങ്ങള്‍ താഴേക്ക് പോവും. കാരണം കൊറോണയുടെ തിരിച്ചുവരവ് മരണനിരക്കിലുള്ള പുതിയൊരു തരംഗത്തിന് മാത്രമല്ല, സാമ്പത്തികമായുള്ള ദുരന്തത്തിനും വഴിയൊരുക്കും. പരമാവധി അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള സമയമാണിത്. അതുകൊണ്ട് ജാഗ്രതയോടെ മാത്രമേ എന്ത് തീരുമാനവും എടുക്കാനാവൂ. കൃത്യമായ സമയം വിപണി തുറക്കുന്ന കാര്യത്തില്‍ പറയാനാവില്ലെന്നും ജോണ്‍സന്‍ പറഞ്ഞു.

വിപണി തുറക്കുന്ന കാര്യത്തില്‍ ജോണ്‍സന്റെ സയന്റിഫിക് ഉപദേഷ്ടാക്കള്‍ തന്നെ രണ്ട് തട്ടിലാണ്. എപ്പോള്‍ തുറക്കണമെന്ന കാര്യത്തിലും ഇവര്‍ രണ്ട് തട്ടിലാണ്. നിയന്ത്രിതമായ തോതില്‍ വിപണി തുറക്കാമെന്നാണ് പൊതുവെയുള്ള നിര്‍ദേശം. മരണനിരക്ക് 20000 പിന്നിട്ടത് ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണനിരക്കില്‍ മുന്നിലാണ് ബ്രിട്ടന്‍. യഥാര്‍ത്ഥ കണക്കുകള്‍ 50 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടവിധത്തില്‍ വൈറസിനെ നേരിടാന്‍ സാധിച്ചില്ലെന്ന ആരോപണവും ശക്തമാണ്.

English summary
boris johnson warns of second coronavirus wave in britain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X