ബോറിസ് ജോണ്സണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി... തെരേസ മെയ് തോറ്റിടത്ത് വിജയിക്കാന്‍ കച്ചകെട്ടി
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്സന് തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ഇനി ബോറിസ് ജോണ്സണ് തന്നെ ആയിരുിക്കും. പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് തന്നെ തിരഞ്ഞെടുക്കപ്പെടും എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആയിരുന്നു പാര്‍ട്ടി നേതൃസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ബോറിസ് ജോണ്സണ് തൊട്ടുപിറകില്‍ ഉണ്ടായിരുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1.6 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തരുടെ പോസ്റ്റല്‍ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതാവിനേയും പ്രധാനമന്ത്രിയേയും തിരഞ്ഞെടുക്കുന്നത്. ബോറിസ് ജോണ്സന് 66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ബോറിസ് പ്രധാനമന്ത്രിയാകും എന്ന് ഉറപ്പായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത ബ്രെക്സിറ്റ് അനുകൂലിയായ ബോറിസ് ജോണ്സണ് കരാറുകള്‍ ഒന്നുമില്ലാതെ തന്നെ ബ്രക്സിറ്റ് നടപ്പിലാക്കുന്നതിനെ പിന്തുണക്കുന്ന ആളാണ്. ഈ ആശങ്കയാണ് അന്നെ മില്‍ട്ടന്റെ രാജിയിലേക്ക് നയിച്ചത്. ധനമന്ത്രിയായ ഫിലിപ്പ് ഹാമന്‍ഡും രാജിഭീഷണി മുഴക്കിക്കഴിഞ്ഞിട്ടുണ്ട്. കരാറിന്റെ അടിസ്ഥാനത്തിലല്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്താനും മടിക്കില്ലെന്നാണ് വെല്ലുവിളി.
ബ്രെക്സിറ്റ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാണ് തെരേസ മെയ് പടിയിറങ്ങുന്നത്. പകരം എത്തുന്നതാകട്ടെ തീവ്ര വലുപക്ഷക്കാരനായ ബോറിസ് ജോണ്‍സണും. ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനവും ബോറിസ് ലക്ഷ്യമിടുന്നത്. കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് മുമ്പ് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസിന്റെ വെല്ലുവിളി.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളത്. അതിനിടെയാണ് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ബ്രെക്സിറ്റിനെതിരെയുള്ള പടയൊരുക്കങ്ങള്‍. ഈ സാഹചര്യം മുതലെടുക്കാന്‍ ലേബര്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകും എന്നും ഉറപ്പാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications