കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സണ്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി... തെരേസ മെയ് തോറ്റിടത്ത് വിജയിക്കാന്‍ കച്ചകെട്ടി

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ഇനി ബോറിസ് ജോണ്‍സണ്‍ തന്നെ ആയിരുിക്കും. പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് തന്നെ തിരഞ്ഞെടുക്കപ്പെടും എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആയിരുന്നു പാര്‍ട്ടി നേതൃസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ബോറിസ് ജോണ്‍സണ് തൊട്ടുപിറകില്‍ ഉണ്ടായിരുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1.6 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തരുടെ പോസ്റ്റല്‍ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതാവിനേയും പ്രധാനമന്ത്രിയേയും തിരഞ്ഞെടുക്കുന്നത്. ബോറിസ് ജോണ്‍സന് 66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

Boris Johnson

ബോറിസ് പ്രധാനമന്ത്രിയാകും എന്ന് ഉറപ്പായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത ബ്രെക്‌സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സണ്‍ കരാറുകള്‍ ഒന്നുമില്ലാതെ തന്നെ ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതിനെ പിന്തുണക്കുന്ന ആളാണ്. ഈ ആശങ്കയാണ് അന്നെ മില്‍ട്ടന്റെ രാജിയിലേക്ക് നയിച്ചത്. ധനമന്ത്രിയായ ഫിലിപ്പ് ഹാമന്‍ഡും രാജിഭീഷണി മുഴക്കിക്കഴിഞ്ഞിട്ടുണ്ട്. കരാറിന്റെ അടിസ്ഥാനത്തിലല്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്താനും മടിക്കില്ലെന്നാണ് വെല്ലുവിളി.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാണ് തെരേസ മെയ് പടിയിറങ്ങുന്നത്. പകരം എത്തുന്നതാകട്ടെ തീവ്ര വലുപക്ഷക്കാരനായ ബോറിസ് ജോണ്‍സണും. ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനവും ബോറിസ് ലക്ഷ്യമിടുന്നത്. കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് മുമ്പ് തന്നെ ബ്രെക്‌സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസിന്റെ വെല്ലുവിളി.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളത്. അതിനിടെയാണ് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ബ്രെക്‌സിറ്റിനെതിരെയുള്ള പടയൊരുക്കങ്ങള്‍. ഈ സാഹചര്യം മുതലെടുക്കാന്‍ ലേബര്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകും എന്നും ഉറപ്പാണ്.

English summary
Boris Johnson will be UK's new prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X