കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഐക്യരാഷ്ട്ര സഭയും ഖത്തറിനൊപ്പം?

1984ല്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ 213750 അനാഥകളെ ദത്തെടുത്ത് വളര്‍ത്തിയവരാണ് ഖത്തര്‍ ചാരിറ്റി. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: ഖത്തറിനെതിരേ സൗദി അറേബ്യ തയ്യാറാക്കിയ ഭീകര പട്ടിക ഐക്യരാഷ്ട്ര സഭ തള്ളി. സൗദിയുടെ പട്ടികയ്ക്ക് നിയമസാധുതയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജര്‍റിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘങ്ങളെയും മറ്റും ഉള്‍പ്പെടുത്തിയാണ് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഭീകര പട്ടിക തയ്യാറാക്കിയതും പുറത്തുവിട്ടതും. ഈ സംഘങ്ങളെല്ലാം ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപം. പട്ടിക പുറത്തുവിട്ടപ്പോള്‍ തന്നെ ഖത്തര്‍ തള്ളിയിരുന്നു.

യുദ്ധകെടുതി

യുദ്ധകെടുതി

ലോകത്ത് യുദ്ധകെടുതികളില്‍ പ്രയാസം നേരിടുന്ന രാജ്യങ്ങളെയും ദരിദ്ര രാഷ്ട്രങ്ങളെയും സഹായിക്കാന്‍ മുന്നിലുള്ള സന്നദ്ധ സംഘങ്ങളും സൗദിയുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതാണ് പട്ടിക തള്ളാന്‍ കാരണം. യുഎന്നിന്റെ നടപടി സൗദിക്ക് കനത്ത തിരിച്ചടിയാണ്.

പ്രമുഖ സന്നദ്ധ സംഘടനകള്‍

പ്രമുഖ സന്നദ്ധ സംഘടനകള്‍

ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സന്നദ്ധ സംഘടനകള്‍ ഭീകരവാദം വളര്‍ത്തുന്നുവെന്നാണ് സൗദി തയ്യാറാക്കിയ പട്ടികയില്‍ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു. യുഎന്‍ തയ്യാറാക്കിയ പട്ടികയിലുള്ള സംഘങ്ങളെ മാത്രമേ ഭീകരരായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ചാരിറ്റി

ഖത്തര്‍ ചാരിറ്റി

ഖത്തര്‍ ചാരിറ്റി എന്ന ഖത്തറിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയെയും സൗദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘടന ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക അംഗീകരിക്കാനാവില്ലെന്നാണ് യുഎന്‍ നിലപാട്.

പട്ടികക്ക് സാധുതയില്ല

പട്ടികക്ക് സാധുതയില്ല

ശൈഖ് ഈദ് അല്‍ഥാനി ചാരിറ്റി ഫൗണ്ടേഷന്‍, ശൈഖ് ഥാനി ബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളും സൗദി തയ്യാറാക്കിയ പട്ടികയിലുണ്ട്. യുഎന്‍ സംഘടനകള്‍ ഉപരോധം പ്രഖ്യാപിച്ച സംഘങ്ങളെ മാത്രമാണ് ആഗോള സമൂഹം അംഗീകരിക്കുകയെന്നും മറ്റു പട്ടികകള്‍ സാധുതയില്ലാത്തതാണെന്നും സ്റ്റീഫന്‍ വ്യക്തമാക്കി.

ഈജിപ്തുമായി ചേര്‍ന്ന്

ഈജിപ്തുമായി ചേര്‍ന്ന്

ഖത്തറും സൗദിയുടെ നേതൃത്വത്തിലുള്ള അയല്‍രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായ ശേഷമാണ് ഈജിപ്തുമായി ചേര്‍ന്ന് ഭീകരസംഘങ്ങളുടെ പട്ടിക സൗദി തയ്യാറാക്കിയത്. ഈ പട്ടികയില്‍ സന്നദ്ധ സംഘങ്ങളെ പിന്തുണയ്ക്കുന്നവരുടെ പേരുകളും ഉണ്ടായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ ഉടനെ വ്യക്തമാക്കുകയും ചെയ്തു.

പട്ടിക തയ്യാറാക്കിയത്

പട്ടിക തയ്യാറാക്കിയത്

സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പട്ടിക തയ്യാറാക്കിയത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സന്നദ്ധ സംഘങ്ങളെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പട്ടിക തള്ളുകയാണെന്നും ഖത്തര്‍ വ്യക്തമാക്കി.

അല്‍ഥാനി ഭരണകൂടം

അല്‍ഥാനി ഭരണകൂടം

പട്ടിക തയ്യാറാക്കിയ രാജ്യങ്ങളേക്കാള്‍ ഭീകരതക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഖത്തര്‍ എപ്പോഴും മുന്നിലാണെന്ന് അല്‍ഥാനി ഭരണകൂടം പറയുന്നു. ഖത്തര്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഘങ്ങളെ പോലും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി ശരിയായില്ലെന്ന് ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ മഹ്ജൂബ് സ്വീരി പറഞ്ഞു.

സിറിയിയലും ഇറാഖിലും

സിറിയിയലും ഇറാഖിലും

ഐക്യരാഷ്ട്ര സഭയുടെ ശാഖാ സംഘങ്ങളുമായും ബ്രിട്ടന്‍ കേന്ദ്രമായുള്ള ഓക്‌സ്ഫാമുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സംഘടനകളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ ഖത്തര്‍ പ്രതിഷേധം അറിയിച്ചു. സിറിയിയലും ഇറാഖിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നവരാണ് ഈ സംഘടനകള്‍.

പറയുന്നത് ശരിയല്ല

പറയുന്നത് ശരിയല്ല

പലസ്തീന്‍, യമന്‍, ദക്ഷിണ സുദാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഖത്തറിലെ സന്നദ്ധ സംഘങ്ങള്‍ സേവനരംഗത്തുണ്ട്. ഇത്തരം സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. ഇവര്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നില്ല-മഹ്ജൂബ് വ്യക്തമാക്കി.

213750 അനാഥകള്‍

213750 അനാഥകള്‍

1984ല്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ 213750 അനാഥകളെ ദത്തെടുത്ത് വളര്‍ത്തിയവരാണ് ഖത്തര്‍ ചാരിറ്റി. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ക്ക് കീഴില്‍ 621 സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും മഹ്ജൂബ് പറഞ്ഞു.

English summary
The United Nations says it is not bound by Saudi Arabia's "terror list" after the kingdom named several high-profile Qatari charities that carry out life-saving work in war-torn and impoverished countries on it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X