ഈ കുരുത്തക്കേടിന് ഈ ശിക്ഷമതിയോ? തലതെറിച്ച പിള്ളേരെന്ന് പറഞ്ഞാല്‍ ഇങ്ങനേയും ഉണ്ടോ?
ഹാരിസ്ബര്‍ഗ്: സോഷ്യല്‍ മീഡിയയൊക്കെ ഇത്രയും പോപ്പുലറായ കാലത്ത് എന്ത് സാഹസവും കാട്ടി പ്രശസ്തരാവാനുള്ള ശ്രമം പലരും നടത്താറുണ്ട്. സാഹസികമായ സെല്‍ഫികളും വീഡിയോകളും പകര്‍ത്തുന്നതില്‍ കുട്ടികളും മുന്‍പന്തിയില്‍ തന്നെയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ അപകടകരമായ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ സ്വന്തം ജീവന്‍ തന്നെയാണ് ഇവര്‍ക്ക് നഷ്ടമാകുന്നത്.
പെന്‍സില്‍വാനിയയില്‍ സാഹസികമായ വീഡിയോ പകര്‍ത്തിയ കുട്ടികള്‍ക്കെതിരെ നിയമ നടപടി. ഇവര്‍ ചെയ്ത സാഹസികത എന്താണെന്ന് അറിഞ്ഞാല്‍ നിയമനടപടി മാത്രം മതിയോ അതോ നല്ല രണ്ട് തല്ലും കൂടി കൊടുക്കണോ എന്ന് തോന്നിപ്പോകും. അധികം സസ്‌പെന്‍സൊന്നുമില്ല...സംഭവം എന്താണെന്ന് പറയാം...

വീഡിയോ
ദേഹത്ത് കത്തിപ്പടരുന്ന തീയില്‍ നിന്ന് അതീവ സാഹസികമായി രക്ഷപ്പെടുന്ന വീഡിയോയാണ് കുട്ടികള്‍ പകര്‍ത്തിയത്. 13 വയസ് മാത്രം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് ഈ വീഡിയോയ്ക്ക് പിന്നില്‍

ദേഹത്ത്...
കുട്ടികളില്‍ ഒരാള്‍ ദേഹത്ത് ഒരു ദ്രാവകം ഒഴിയ്ക്കുന്നു. മറ്റേയാള്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നു. വസ്ത്രത്തില്‍ ദ്രാവകം നന്നായി പടരുന്നതിന് രണ്ടാമന്‍ ഒന്നാമനെ സഹായിക്കുന്നുമുണ്ട്.

ഇനിയാണ്...
പിന്നെ വസ്ത്രത്തില്‍ തീ പിടിപ്പിയ്ക്കുന്നു. ആളിപ്പടരുന്ന തീയില്‍ നിന്നും ഈ കുട്ടി എങ്ങനെ രക്ഷപ്പെടുമെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്‍ വീഡിയോ കാണുന്നവര്‍ എത്തും

കൂളായി....
പക്ഷേ വളരെ കൂളായി കുട്ടി രക്ഷപ്പെടുന്നതാണ് വീഡിയോ.

ജീവന്‍ പോലും
ജീവന്‍പോലും പണയം വച്ച് ഇത്തരം സാഹസികത നടത്തിയ കുട്ടികള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications