കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ആറ് വയസുകാരന്റെ തലവെട്ടി; മാതാവിന്റെ മുന്നില്‍വെച്ച്, നടുക്കുന്ന സംഭവം മദീനയില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ആറ് വയസുകാരന്റെ തലവെട്ടി

റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ ആറ് വയസുകാരന്റെ തലവെട്ടി. മാതാവിന്റെ മുന്നില്‍ വെച്ചാണ് അക്രമിയുടെ നടുക്കുന്ന ക്രൂരത. കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷിയാ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അക്രമി മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു.

വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷിയാ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മദീനയില്‍ കഴിഞ്ഞ വ്യാഴാഴ്ച പകലായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച്

പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച്

പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് അക്രമി കൊലപാതകം നടത്തിയത്. കുട്ടിയുടെ മാതാവ് അല്‍പ്പം അകലെ നിന്ന് സംഭവം കാണുന്നുണ്ടായിരുന്നു. അവര്‍ നിലവിളിക്കുകയും തടയാന്‍ ശ്രമിക്കുകയും പിന്നീട് ബോധരഹിതയായി വീഴുകയും ചെയ്തു. അക്രമി ടാക്‌സി ഡ്രൈവറാണ്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറയുന്നു.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

എന്നാല്‍ കൊലപാതകം മനപ്പൂര്‍വം ചെയ്തതാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്.

ഡ്രൈവര്‍ ബലം പ്രയോഗിച്ച് ഇറക്കി

ഡ്രൈവര്‍ ബലം പ്രയോഗിച്ച് ഇറക്കി

കാറിലിരുന്ന കുട്ടിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ഇറക്കി ഒരു കോഫി ഷോപ്പിന് അടുത്തെത്തിക്കുകയും അവിടെ വച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്ലാസ് ബോട്ടില്‍ കൊണ്ടു കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. ശേഷമാണ് കുത്തുകയും തൊണ്ടയില്‍ മുറിവുണ്ടാക്കുകയും ചെയ്തത്.

പോലീസുകാരനും തടയാന്‍ ശ്രമിച്ചു

പോലീസുകാരനും തടയാന്‍ ശ്രമിച്ചു

അക്രമിയെ തടയാന്‍ മാതാവ് ശ്രമിച്ചെങ്കിലും അവര്‍ ബോധരഹിതയായി വീണു. ഒരു പോലീസുകാരനും അക്രമിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ പോലീസുകാര്‍ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഷിയാ റൈറ്റ്‌സ് വാച്ച് ആണ് പുറത്തുവിട്ടത്.

സംഘടന പറയുന്നു

സംഘടന പറയുന്നു

കാറില്‍ മദീനയില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ കുട്ടിയുടെ മാതാവിനോട് ചില കാര്യങ്ങള്‍ തിരക്കിയിരുന്നുവത്രെ. ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണോ എന്ന് ചോദിച്ചിരുന്നു. അവര്‍ അതെ എന്ന് മറുപടി നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഡ്രൈവര്‍ കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ നിന്ന് ഇറക്കിയതും കൊലപാതകം നടത്തിയതുമെന്ന് ഷിയാ റൈറ്റ്‌സ് വാച്ച് വിശദീകരിക്കുന്നു.

 ഷിയാ-സുന്നി ഭിന്നത

ഷിയാ-സുന്നി ഭിന്നത

ചില മുസ്ലിം രാജ്യങ്ങളില്‍ ഷിയാ-സുന്നി ആശയ ഭിന്നത രൂക്ഷമാണ്. ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാന്‍. കൂടാതെ ലബ്‌നാനിലും ഇറാഖിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ഷിയാക്കളുള്ളത് ബഹ്‌റൈനിലാണ്. എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.

രണ്ടു ചേരികള്‍

രണ്ടു ചേരികള്‍

സുന്നി വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ തങ്ങള്‍ക്കെതിരെ നീക്കം നടക്കുന്നുവെന്നത് ഷിയാക്കളുടെ ഏറെ കാലമായുള്ള ആക്ഷേപമാണ്. എന്താണ് ഷിയാ-സുന്നി മുസ്ലിംകള്‍ തമ്മിലുള്ള വ്യത്യാസം....? പ്രവാചകന്റെ വിയോഗത്തിന് ശേഷം മുസ്ലിംകള്‍ക്ക് ആര് നേതൃത്വം നല്‍കണമെന്നത് സംബന്ധിച്ച തര്‍ക്കമാണ് ഈ ചേരികള്‍ രൂപപ്പെട്ടത്.

ഭിന്നാഭിപ്രായം

ഭിന്നാഭിപ്രായം

പ്രവാചകന് ശേഷം ആര് മുസ്ലിംകളുടെ നേതൃത്വം ഏറ്റെടുക്കുമെന്ന ചര്‍ച്ച വന്നു. അനുചരന്‍മാര്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അഭിപ്രായം വന്നു. എന്നാല്‍ പ്രവാചകന്റെ കുടുംബത്തില്‍ നിന്നു തന്നെ പിന്‍ഗാമി വേണമെന്നും അഭിപ്രായം വന്നു. ഈ രണ്ട് ചിന്താ ധാരകളാണ് പിന്നീട് വളര്‍ന്നുവന്നത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

സൗദിയുടെ ചില പ്രദേശങ്ങളില്‍ ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുണ്ട്. ഇവര്‍ സര്‍ക്കാരിനെതിരെ നീങ്ങുന്നുവെന്ന ആരോപണവുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളൊന്നും സക്കരിയ്യ അല്‍ ജാബിറിന്റെ കൊലപാതകത്തിന് ന്യായീകരണമല്ല. ഷിയാ സംഘടനയാണ് വിവരം പുറത്തുവിട്ടത്. വാഷിങ്ടണില്‍ ഷിയാ ബന്ധമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Boy beheaded by taxi driver in front of screaming mum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X